‘ഡോക്ടറുമായി വീഡിയോ കോള്‍ നടത്താം, രോഗമുണ്ടോയെന്നറിയാം, രോഗാവധിക്കുള്ള സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്താം’-ഖത്തര്‍ ആരോഗ്യമന്ത്രാലയത്തിന്‍റെ പുതിയ സംവിധാനം
വെര്‍ച്വല്‍ ഹെല്‍ത്ത് കെയര്‍ സര്‍വീസുമായി ആരോഗ്യമന്ത്രാലയം

കോവിഡ് രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കൂടുതല്‍ ഹൈടെക് സംവിധാനങ്ങളുമായി രോഗത്തെ ചെറുക്കാനുള്ള ശ്രമങ്ങളിലാണ് ഖത്തര്‍ ആരോഗ്യമന്ത്രാലയം.
കോവിഡ് രോഗ ലക്ഷണങ്ങളുള്ളവര്‍ക്കും സംശയങ്ങളുള്ളവര്‍ക്കും വിളിക്കാനായി മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുള്ള 16000 ടോള്‍ ഫ്രീ നമ്പറിലൂടെ ഇനി ഡോക്ടറുമായി വീഡിയോ കോള്‍ സൌകര്യവും ഒരുക്കും.
രാജ്യത്തെ പ്രൈമറി ഹെല്‍ത്ത് സെന്‍ററുകളില്‍ സജ്ജമാക്കിയിട്ടുള്ള കമ്മ്യൂണിറ്റി കാള്‍ സെന്‍റര്‍ വഴിയാണ് ഈ സേവനം ലഭ്യമാക്കുന്നത്
16000 ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചാല്‍ വിവിധ ഓപ്ഷനുകള്‍ തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെടും
അതില്‍ PHCC ഓപ്ഷന്‍ തെരഞ്ഞെടുക്കുക.
ഉടന്‍ തന്നെ നിങ്ങളുടെ കാള്‍ phcc കമ്മ്യൂണിറ്റി കാള്‍ സെന്‍ററിലേക്ക് കണക്ട് ചെയ്യപ്പെടും.
ഇവിടെ ഫോണിലൂടെ സംസാരിക്കുന്നതിനും വീഡിയോ കോള്‍ സംവിധാനത്തിനും സൌകര്യം ഒരുക്കിയിട്ടുണ്ട്.
നിങ്ങള്‍ക്ക് പറയാനുള്ളത് കേട്ടതിന് ശേഷം നിങ്ങള്‍ക്ക് വേണ്ട വൈദ്യോപദേശങ്ങളും മറ്റ് നിര്‍ദേശങ്ങളും ഡോക്ടര്‍ നല്‍കും.
വിളിച്ചയാള്‍ക്ക് പെട്ടെന്ന് തന്നെ രോഗാവധി ലഭിക്കാനാവശ്യമായ സര്‍ട്ടിഫിക്കറ്റും ഈ കോള്‍ വഴി ഡോക്ടര്‍ക്ക് അനുവദിക്കാം
ഇ-ജസ ഓണ്‍ലൈന്‍ സംവിധാനം വഴിയാണ് സിക്ക് ലീവ് സര്‍ട്ടിഫിക്കറ്റ് നല്‍കുക.
ആരോഗ്യമന്ത്രാലയത്തിന്‍റെ വെബ്സൈറ്റിലുള്ള https://www.qchp.org.qa/en/Pages/ValidateEJaza.aspx എന്ന ലിങ്കില്‍ കയറി ഖത്തര്‍ ഐഡി നമ്പര്‍ നല്‍കിക്കഴിഞ്ഞാല്‍ നിങ്ങള്‍ക്കായി അനുവദിച്ച രോഗാവധി സര്‍ട്ടിഫിക്കറ്റ് ഡൌണ്‍ലോഡ് ചെയ്യാം
ആഴ്ച്ചയില്‍ മുഴുവന്‍ ദിവസവും രാവിലെ ഏഴ് മുതല്‍ രാത്രി പതിനൊന്ന് വരെ കമ്മ്യൂണിറ്റി കാള്‍ സെന്‍റര്‍ പ്രവര്‍ത്തിക്കും
ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനും കോവിഡ് ചികിത്സയ്ക്കായി പുതിയ സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്
16000 ല്‍ വിളിച്ച് HMC തെരഞ്ഞെടുക്കുകയാണെങ്കില്‍ ഓരോ രോഗത്തിന്‍റെയും വിദഗ്ദ്ധരുമായി രോഗിക്ക് ഫോണില് സംസാരിക്കാം.
അടിയന്തിര ഘട്ടങ്ങളില്‍ മാത്രമാണ് ഈ സേവനം ഉപയോഗിക്കാനാവുക.
യൂറോളജി, കാര്‍ഡിയോളജി, ഓര്‍ത്തോ, ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, ഇഎന്‍ടി, ഡെന്‍റല്‍ തുടങ്ങി പതിനൊന്ന് വിഭാഗങ്ങളിലെ വിദഗ്ദ്ധരുടെ സേവനമാണ് ഈ സംവിധാനത്തിലൂടെ ഒരുക്കിയിരിക്കുന്നത്
PHCC, HMC എന്നിവയുടെ ഹെല്‍ത്ത് കാര്‍ഡുകളുള്ളവര്‍ക്കാണ് ഈ സേവനങ്ങള്‍ ഉപയോഗപ്പെടുത്താനാവുക.
Adjust Story Font
16

