Quantcast

ഖത്തറില്‍ രോഗികള്‍ക്ക് താമസസ്ഥലത്തേക്ക് മരുന്നെത്തിച്ച് നല്‍കുന്ന സംവിധാനവുമായി ആരോഗ്യവകുപ്പ്  

പ്രൈമറി ഹെല്‍ത്ത് സെന്‍ററുകള്‍ വഴിയാണ് ഈ സൗകര്യം ഏര്‍പ്പെടുത്തുന്നത്.

MediaOne Logo

Web Desk

  • Published:

    31 March 2020 1:24 AM IST

ഖത്തറില്‍ രോഗികള്‍ക്ക് താമസസ്ഥലത്തേക്ക് മരുന്നെത്തിച്ച് നല്‍കുന്ന സംവിധാനവുമായി ആരോഗ്യവകുപ്പ്  
X

ഖത്തറില്‍ രോഗികള്‍ക്ക് താമസ സ്ഥലത്തേക്ക് മരുന്നുകളെത്തിച്ചു നല്‍കുന്ന സംവിധാനവുമായി ആരോഗ്യവകുപ്പ്. പ്രൈമറി ഹെല്‍ത്ത് സെന്‍ററുകള്‍ വഴിയാണ് ഈ സൗകര്യം ഏര്‍പ്പെടുത്തുന്നത്. കോവിഡ് രോഗ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് മരുന്നുകള്‍ താമസ കേന്ദ്രങ്ങളിലെത്തിച്ചു നല്‍കുന്ന അടിയന്തിര സേവനം ഖത്തര്‍ ആരോഗ്യമന്ത്രാലയം ആരംഭിച്ചത്.

നഗരങ്ങളില്‍ നിന്നും മാറി താമസിക്കുന്നവര്‍ക്കും അടിയന്തിര രോഗ ചികിത്സ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ഓരോരുത്തരും താമസിക്കുന്ന ഭാഗങ്ങളിലുള്ള പ്രൈമറി ഹെല്‍ത്ത് സെന്‍റര്‍ വഴിയാണ് ഈ സൌകര്യം നടപ്പാക്കുന്നത്. ഇതിനായി ഓരോ പിഎച്ച്സിസിയും പ്രത്യേക വാട്ട്സ്ആപ്പ് നമ്പര്‍ ജനങ്ങള്‍ക്കായി നല്‍കിയിട്ടുണ്ട്.

ഈ നമ്പറില്‍ പിഎച്ച്സിസിയുമായി ബന്ധപ്പെട്ടാല്‍ താമസിക്കുന്ന റൂമുകളിലേക്ക് മരുന്നുകള്‍ എത്തിച്ചുനല്‍കുമെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ആരോഗ്യമന്ത്രാലയത്തിന്‍റെ 16000 എന്ന ടോള്‍ ഫ്രീ നമ്പറിലൂടെ ഡോക്ടറുമായി വീഡിയോ കോള്‍ ചെയ്യാനുള്ള അവസരവും ആരോഗ്യമന്ത്രാലയം ഒരുക്കിയിട്ടുണ്ട്.

TAGS :

Next Story