Quantcast

പെട്രോളിനും ഡീസലിനും വീണ്ടും വില കുറച്ചു

ഡീസലിന് 40 ദിര്‍ഹം വരെ കുറയും

MediaOne Logo

PC Saifudheen

  • Published:

    31 March 2020 8:34 PM IST

പെട്രോളിനും ഡീസലിനും വീണ്ടും വില കുറച്ചു
X

കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നതിനിടെ ഏപ്രില്‍ മാസത്തെ ഇന്ധന വില ഖത്തര്‍ പെട്രോളിയം പുറത്തിറക്കി.

പെട്രോളിനും ഡീസലിനും ഗണ്യമായ കുറവ് വരുത്തിയാണ് പുതിയ വില നിലവാരം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഇതനുസരിച്ച് പ്രീമിയം ഗ്രേഡ് പെട്രോളിന് 35 ദിര്‍ഹം കുറഞ്ഞ് 1.25 റിയാലാണ് ലിറ്ററിന്‍റെ നിരക്ക്.

സൂപ്പര്‍ പെട്രോളിനും 35 ദിര്‍ഹം കുറച്ചിട്ടുണ്ട്.

1.30 റിയാലാണ് സൂപ്പര്‍ പെട്രോളിന്‍റെ പുതിയ വില.

ഡീസലിനാണ് ഏറ്റവും വലിയ കുറവ് വരുത്തിയിരിക്കുന്നത്.

മാര്‍ച്ച് മാസത്തെ അപേക്ഷിച്ച് 40 ദിര്‍ഹം കുറഞ്ഞ ഡീസലിന്‍റെ പുതിയ വില 1.30 റിയാലാണ്.

തുടര്‍ച്ചയായ രണ്ടാം മാസമാണ് വിവിധ ഇന്ധന ഇനങ്ങള്‍ക്ക് വില കുറയുന്നതെന്നതും ശ്രദ്ധേയമാണ്

വിവിധ ഇനങ്ങളുടെ ഏപ്രില്‍ മാസത്തെ വില താഴെ

  • പ്രീമിയം ഗ്രേഡ് പെട്രോള്‍ - 1.25 QR per liter
  • സൂപ്പര്‍ പെട്രോള്‍ -1.30 QR per liter
  • ഡീസല്‍ -1.30 QR per liter

TAGS :

Next Story