Quantcast

ഇന്ത്യക്ക് പുറത്തുള്ള രാജ്യങ്ങളിലെ സി.ബി.എസ്.ഇ പരീക്ഷകള്‍ നിര്‍ത്തിവെച്ചു

പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകളാണ് നിര്‍ത്തിവെച്ചത്

MediaOne Logo

PC Saifudheen

  • Published:

    2 April 2020 2:31 AM IST

ഇന്ത്യക്ക് പുറത്തുള്ള രാജ്യങ്ങളിലെ സി.ബി.എസ്.ഇ പരീക്ഷകള്‍ നിര്‍ത്തിവെച്ചു
X

കോവിഡ് രോഗ ഭീഷണിയുടെ സാഹചര്യത്തിലാണ് ഗള്‍ഫ് രാജ്യങ്ങളിലുള്‍പ്പെടെയുള്ള ഇന്ത്യന്‍ സ്കൂളുകളിലെ സി.ബി.എസ്.ഇ പരീക്ഷകള്‍ നിര്‍ത്തിവെച്ചത്.പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബാക്കിയുള്ള പരീക്ഷകളാണ് നിര്‍ത്തിവെച്ചത്. പകരം ഏര്‍പ്പെടുത്തുന്ന നടപടികള്‍ ഉടന്‍ തന്നെ സ്കൂള്‍ മാനേജ്മെന്‍റുകളെ അറിയിക്കുമെന്ന് സി.ബി.എസ്.ഇ വ്യക്തമാക്കി.

ഇന്ത്യക്ക് പുറത്ത് ഖത്തറുള്‍പ്പെടെ 25 രാജ്യങ്ങളിലായി സി.ബി.എസ്.ഇ സിലബസ് പിന്തുടരുന്ന സ്കൂളുകളുണ്ട്.

എല്ലാ രാജ്യങ്ങളിലും കോവിഡ് രോഗബാധയെ തുടര്‍ന്ന് വ്യത്യസ്ത തരത്തിലുള്ള നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ തന്നെ ഓരോ രാജ്യത്തിനുമായി വ്യത്യസ്ത സമയങ്ങളില്‍ പരീക്ഷ നടത്തുക പ്രായോഗികമല്ല.

മാത്രവുമല്ല ഉത്തര പേപ്പര്‍ ഇന്ത്യയിലേക്ക് അയക്കുകയെന്നതും ഇപ്പോഴത്തെ സാഹചര്യത്തില്‍ ബുദ്ധിമുട്ടേറിയതാണ്. അതിനാലാണ് ഇത്തരമൊരു തീരുമാനത്തിലേക്കെത്തിയതെന്നും സി.ബി.എസ്.ഇ അറിയിച്ചു.

TAGS :

Next Story