Quantcast

ഖത്തറിലേക്കുള്ള വിമാനവിലക്കും ഇന്‍ഡസ്ട്രിയല്‍ ഏരിയ ഗതാഗത വിലക്കും നീട്ടി

രണ്ടാഴ്ച്ചത്തേക്കാണ് രണ്ടും നീട്ടിയത്

MediaOne Logo

PC Saifudheen

  • Published:

    1 April 2020 6:54 PM GMT

ഖത്തറിലേക്കുള്ള വിമാനവിലക്കും ഇന്‍ഡസ്ട്രിയല്‍ ഏരിയ ഗതാഗത വിലക്കും നീട്ടി
X

ഖത്തറില്‍ കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി മുഴുവന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള വിമാന സര്‍വീസുകള്‍ക്ക് ഖത്തര്‍ ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് രണ്ടാഴ്ച്ചത്തേക്ക് കൂടി നീട്ടി.

എന്നാല്‍ ഖത്തരി പൌരന്മാര്‍ക്ക് പ്രവേശനത്തിന് വിലക്കില്ല.

കാര്‍ഗോ വിമാനങ്ങള്‍ക്കും വിമാനത്താവളത്തില്‍ പ്രവേശിക്കാം.

ദോഹ വഴി മറ്റ് രാജ്യങ്ങളിലേക്ക് പോകുന്ന വിമാനങ്ങള്‍ക്ക് ദോഹ വിമാനത്താവളത്തിലിറങ്ങാം.

എന്നാല്‍ യാത്രക്കാരെ രാജ്യത്തിനകത്തേക്ക് പ്രവേശിപ്പിക്കില്ല.

രാജ്യത്തെ പ്രധാന വ്യാവസായിക മേഖലയായ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഒന്ന് മുതല്‍ 32 വരെയുള്ള ഭാഗങ്ങളിലേക്ക് ഏര്‍പ്പെടുത്തിയ ഗതാഗത നിരോധനവും രണ്ടാഴ്ച്ചത്തേക്ക് നീട്ടിയിട്ടുണ്ട്.

ഇവിടെയുള്ള മുഴുവന്‍ തൊഴിലാളികള്‍ക്കും ഭക്ഷണവും മരുന്നുകളും മറ്റു സൌകര്യങ്ങളും എത്തിച്ചുനല്‍കുന്നുണ്ടെന്നും അത് തുടരുമെന്നും ദേശീയ ക്രൈസിസ് മാനേജ്‍മെന്‍റ് കമ്മിറ്റി വക്താവ് ലുല്‍വ അല്‍ ഖാതിര്‍ വ്യക്തമാക്കി.

TAGS :

Next Story