‘സൂഖു’കളിലെ ഷോപ്പുകള്‍ക്ക് നാല് മാസത്തേക്ക് വാടകയിളവ്
നാല് മാസത്തേക്കാണ് വാടക ഒഴിവാക്കിക്കൊടുത്തത്

ഖത്തറില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ സൂഖ് വാഖിഫുള്‍പ്പെടെ ഏതാനും മേഖലകളിലെ കടകള്‍ക്ക് വാടകയിളവ് അനുവദിച്ചു.
സൂഖ് വാഖിഫിന് പുറമെ, അല്‍ ഖോര്‍ സൂഖ്, അല്‍ വക്ര സൂഖ്, നജാദ മാര്‍ക്കറ്റ്, സൂഖ് വാഖിഫിനോട് ചേര്‍ന്നുള്ള ഫലേ, അസീരി മാര്‍ക്കറ്റുകള്‍, നാസര്‍ ബിന്‍ സെയ്ഫ് മാര്‍ക്കറ്റ് തുടങ്ങി പ്രൈവറ്റ് എഞ്ചിനീയറിങ് ഓഫീസിന് കീഴിലുള്ള മേഖലകളിലെ ഷോപ്പുകള്‍ക്കാണ് നാല് മാസത്തേക്ക് വാടകയിളവ് പ്രഖ്യാപിച്ചത്.
സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ചും കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുമാണ് ഷോപ്പ് നടത്തിപ്പുകാര്‍ക്ക് വാടക ഒഴിവാക്കിക്കൊടുക്കുന്നതെന്ന് പ്രൈവറ്റ് എഞ്ചിനീയറിങ് ഓഫീസിലെ ഓള്‍ഡ് മാര്‍ക്കറ്റ്സ് ഡിവിഷന്‍ വിഭാഗം മേധാവി മുഹമ്മദ് അല്‍ സലീം പറഞ്ഞു.
Next Story
Adjust Story Font
16

