‘കൂട്ടംകൂടി നില്‍ക്കരുത്’;എല്ലാം കണ്ടുകൊണ്ട് മുകളില്‍ ഒരാളുണ്ട്..!
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഖത്തറില്‍ ഡ്രോണുകളും

ഖത്തറില്‍ കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി.
പൊതു ഇടങ്ങളില്‍ ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നത് നിരീക്ഷിക്കാനും ബോധവല്‍ക്കരണത്തിനുമായി ഖത്തര്‍ ആഭ്യന്തര വകുപ്പ് ഡ്രോണ്‍ (പറക്കും കാമറ) സംവിധാനം ആരംഭിച്ചു.
ഡ്രോണില്‍ സംവിധാനിച്ച ഉച്ചഭാഷിണി വഴി വിവിധ ഭാഷകളിലായി മുന്നറിയിപ്പുകളും നല്‍കും.
കോവിഡ് മുന്‍കരുതലുകളും നിയന്ത്രണങ്ങളും സംബന്ധിച്ച് മലയാളം,ഹിന്ദി, ഇംഗ്ലീഷ്, ഉറുദു, നേപ്പാളീസ്, സിംഹള തുടങ്ങി വിവിധ ഭാഷകളിലായി മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട്.
Next Story
Adjust Story Font
16

