ഖത്തറില്‍ കോവിഡ് മരണം മൂന്നായി; 114 പുതിയ കോവിഡ് ബാധിതര്‍
മൊത്തം രോഗബാധിതര്‍ 949

ഇന്ന് ഒരാള്‍ കൂടി മരിച്ചതോടെ ഖത്തറില്‍ കോവിഡ് രോഗബാധയെ തുടര്‍ന്നുള്ള മരണം മൂന്നായി. പുതുതായി 114 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് മൊത്തം രോഗബാധിതര്‍ 949 ആയി. ഒരാള്‍ക്ക് കൂടി രോഗം ഭേദമായി. ആകെ രോഗവിമുക്തി നേടിയവര്‍ 72 ആയിരിക്കുകയാണ്.
85 വയസ്സുള്ള വ്യക്തിയാണ് മരിച്ചത്. ഇദ്ദേഹം ഏത് രാജ്യക്കാരനാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. നേരത്തെ തന്നെ ന്യുമോണിയ ബാധിതനായിരുന്ന ഇദ്ദേഹത്തിന് കോവിഡ് കൂടി പിടിപെട്ടതോടെ ആരോഗ്യനില മോശമാകുകയും മരണം സംഭവിക്കുകയുമായിരുന്നുവെന്നാണ് ആരോഗ്യവകുപ്പിന്‍റെ സ്ഥിരീകരണം. 57 വയസ്സുള്ള ബംഗ്ലാദേശി പൌരന്‍ മാര്‍ച്ച് 28 നും 58 കാരനായ പ്രവാസി മാര്‍ച്ച് 31 നുമാണ് കോവിഡ് രോഗബാധയെ തുടര്‍ന്ന് ഖത്തറില്‍ മരിച്ചത്.
മൊത്തം 26,260 പേരിലാണ് കോവിഡ് ടെസ്റ്റ് നടത്തിയതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
Next Story
Adjust Story Font
16

