ഈജിപ്ത് നിരസിച്ചു; ഖത്തറിലുള്ള ഈജിപ്ഷ്യന്‍ തൊഴിലാളികളുടെ മടക്കയാത്ര അനിശ്ചിതത്വത്തില്‍
ദോഹയില്‍ കുടുങ്ങിക്കിടക്കുന്നത് നൂറു കണക്കിന് ഈജിപ്ത് പൌരന്മാര്‍

ഈജിപ്ത് സര്‍ക്കാര്‍ അനുമതി നല്‍കാത്തത് മൂലം ഖത്തറിലുള്ള നൂറു കണക്കിന് വരുന്ന ഈജിപ്ഷ്യന്‍ തൊഴിലാളികളുടെ നാട്ടിലേക്കുള്ള യാത്ര അനിശ്ചിതത്വത്തില്‍. വാടകയ്ക്കെടുത്ത സ്പാനീഷ് വിമാനത്തില്‍ ഇവരെ കെയ്റോയിലെത്തിക്കാമെന്ന് ഖത്തര്‍ ഈജിപ്തിനെ അറിയിച്ചിരുന്നു. എന്നാല്‍ പുറത്തുനിന്നുള്ള വിമാനങ്ങളെ ഈ ഘട്ടത്തില്‍ പ്രവേശിപ്പിക്കാനാകില്ലെന്ന നിലപാടിലാണ് ഈജിപ്ത്.
കഴിഞ്ഞ വെള്ളിയാഴ്ച്ച തന്നെ ഖത്തര്‍ ഇതിനായി വിമാനം ചാര്‍ട്ട് ചെയ്തെങ്കിലും ഇതുവരെ യാത്രയ്ക്ക് അനുമതി ലഭിച്ചിട്ടില്ല. തങ്ങളുടെ മടക്കയാത്രയ്ക്ക് വേണ്ട നടപടികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികള്‍ ഖത്തറിലെയും ഈജിപ്തിലെയും ബന്ധപ്പെട്ട വകുപ്പുകളില്‍ പരാതി നല്‍കിയിട്ടുണ്ട്.
Next Story
Adjust Story Font
16

