Quantcast

ഖത്തര്‍ കോവിഡ്: നിയമലംഘകരെ പിടികൂടാന്‍ ഇനി റോബോട്ടും..!

കാമറകള്‍ ഘടിപ്പിച്ച റോബോട്ടുകളാണ് നഗരങ്ങളില്‍ റോന്തുചുറ്റുക

MediaOne Logo

PC Saifudheen

  • Published:

    5 April 2020 10:10 PM IST

ഖത്തര്‍ കോവിഡ്: നിയമലംഘകരെ പിടികൂടാന്‍ ഇനി റോബോട്ടും..!
X

കോവിഡ് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിരവധി നിയന്ത്രണങ്ങളാണ് ഖത്തര്‍ ഭരണകൂടം നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. പൊതുസ്ഥലങ്ങളില്‍ ആളുകള്‍ കൂട്ടംകൂടി നില്‍ക്കരുതെന്നതാണ് ഇതില്‍ പ്രധാനപ്പെട്ട വ്യവസ്ഥ. നിയമം ലംഘിക്കുന്നവരെ കണ്ടെത്താനായി പല വിധ മാര്‍ഗങ്ങളാണ് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം ആവിഷ്കരിച്ചു വരുന്നത്. ഇതില്‍ ഏറ്റവും ഒടുവിലത്തേതാണ് റോബോട്ട് പട്രോളിങ്.

അല്‍ അസാസ് എന്ന് പേരുള്ള റോബോട്ടില്‍ എട്ട് കാമറകളാണ് ഘടിപ്പിച്ചിരിക്കുന്നത്. ദോഹയിലെ തെരുവുകളിലും പൊതു സ്ഥലങ്ങളിലും റോബോട്ട് കറങ്ങി നടക്കും. റോബോട്ടിലെ കാമറകള്‍ ഒപ്പിയെടുക്കുന്ന ദൃശ്യങ്ങള്‍ ലൈവായി പ്രത്യേക മോണിറ്ററിങ് സെന്‍ററിലിരുന്ന് ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കുകയും ചെയ്യും. കൂട്ടം കൂടി നില്‍ക്കുന്നവരും മറ്റ് നിയമലംഘനങ്ങള്‍ നടത്തുന്നവരും ഇതുവഴി നിയമപാലകര്‍ക്ക് മുന്നിലെത്തും.

പൊതുസ്ഥലങ്ങളില്‍ സംഘം ചേരല്‍, വിവാഹപാര്‍ട്ടികള്‍, മജ്ലിസുകള്‍, സംഘം ചേര്‍ന്നുള്ള പ്രാര്‍ത്ഥനകള്‍ എന്നിവ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി മൂന്ന് വര്‍ഷം വരെ തടവും രണ്ട് ലക്ഷം റിയാല്‍ പിഴയും ലഭിക്കാവുന്ന കുറ്റങ്ങളാക്കി കഴിഞ്ഞ ദിവസം നിയമഭേദഗതി പുറത്തിറക്കിയിരുന്നു

TAGS :

Next Story