ഖത്തറില്‍ കോവിഡ് മരണം ആറായി
225 പുതിയ രോഗികള്‍

ഖത്തറില്‍ കോവിഡ് രോഗബാധയെ തുടര്‍ന്ന് രണ്ട് പേര്‍ കൂടി മരിച്ചതായി ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു.
ഇതോടെ മൊത്തം മരണസംഖ്യ ആറായി.
74 വയസ്സുള്ള വ്യക്തിയും 59 വയസ്സുള്ള വ്യക്തിയുമാണ് മരിച്ചത്.
രണ്ട് പേര്‍ക്കും നേരത്തെ തന്നെ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നതായും കോവിഡ് കൂടി പിടിപെട്ടതോടെ ആരോഗ്യനില വഷളാവുകയും തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നുവെന്നും മന്ത്രാലയം സ്ഥിരീകരിച്ചു.
പുതുതായി 225 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.
ഇതൊടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2057 ആയി.
19 പേര്‍ക്ക് കൂടി രോഗം ഭേദമായി
ഇതോടെ മൊത്തം രോഗവിമുക്തി നേടിയവരുടെ എണ്ണം 150 ആയി ഉയര്‍ന്നു.
3710 പേരില്‍ കഴിഞ്ഞ 24 മണിക്കൂറിനകം പരിശോധനകള്‍ നടത്തിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു
Next Story
Adjust Story Font
16

