ഖത്തറില്‍ മാസ്കുകള്‍ പ്രാദേശികമായി വന്‍ തോതില്‍ ഉല്‍പ്പാദിപ്പിക്കാനുള്ള സംവിധാനം ഈ മാസം സജ്ജമാകും

ഖത്തറില്‍ കോവിഡ് രോഗപ്രതിരോധത്തിനായുള്ള മാസ്കുകള്‍ പ്രാദേശികമായി തന്നെ വന്‍ തോതില്‍ ഉല്‍പ്പാദിപ്പിക്കാനുള്ള സംവിധാനം ഈ മാസത്തോടെ സജ്ജമാകും. മാസം ആറ് മില്യണ്‍ മാസ്കുകള്‍ നിര്‍മ്മിക്കാനാകുന്ന തരത്തിലാണ് സംവിധാനം ആവിഷ്കരിച്ചിരിക്കുന്നത്. കോവിഡ് രോഗപ്രതിരോധ വസ്തുക്കളുടെ അപര്യാപ്തതയ്ക്ക് പരിഹാരം കാണുകയെന്ന ലക്ഷ്യത്തിന്‍റെ ഭാഗമായാണ് ഖത്തറിന്‍റെ പുതിയ നടപടി. രാജ്യത്തെ ഔദ്യോഗിക മരുന്ന് നിര്‍മ്മാണ വിഭാഗമായ ഖത്തര്‍ ഫാര്‍മയാണ് സ്വന്തമായി തന്നെ മാസ്കുകള്‍ വന്‍തോതില്‍ നിര്‍മ്മിക്കുന്നത്. ഈ മാസാവസാനത്തോടെ പദ്ധതി പ്രാവര്‍ത്തികമാകുമെന്ന് ഖത്തര്‍ ഫാര്‍മ ചെയര്‍മാന്‍ ഡോ.അഹമ്മദ് മുഹമ്മദ് അല്‍ സുലൈത്തി പറഞ്ഞു. സര്‍ജിക്കല്‍ ടൈപ്പ് മാസ്കുകളാകും ഉല്‍പാദിപ്പിക്കുക. രാജ്യത്തിന്‍റെ മൊത്തം ആവശ്യം നിറവേറ്റാണ് ഈ ഉല്‍പ്പാദനം വഴി സാധിക്കുമെന്നാണ് പ്രതീക്ഷ.
നേരത്തെ ചൈനയില്‍ നിന്ന് വന്‍തോതില്‍ മാസ്കുകളുള്‍പ്പെടെയുള്ള വസ്തുക്കള്‍ ഖത്തര്‍ ഇറക്കുമതി ചെയ്തിരുന്നു. ഖത്തര്‍ ഫാര്‍മ അടുത്തിടെയായി വികസിപ്പിച്ചെടുത്ത ഹെര്‍ബല്‍ മെഡിസിന്‍ രോഗികളുടെ രോഗപ്രതിരോധ ശേഷി കൂട്ടാന്‍ സഹായിക്കുന്നതാണ്. ഇത് രോഗികളിലേക്കെത്തിക്കുന്നതിനായി ആരോഗ്യമന്ത്രാലയത്തിന്‍റെ അനുമതി കാത്തുനില്‍ക്കുകയാണ്. ആറ് വിഭാഗം പച്ചമരുന്നുകള്‍ ഉപയോഗിച്ചാണ് ഈ മരുന്ന് വികസിപ്പിച്ചതെന്നും അദ്ദേഹം അറിയിച്ചു.
Adjust Story Font
16

