ഖത്തറില്‍ ആരോഗ്യവകുപ്പിന്റെ ഫോണ്‍ ഇന്‍ ചികിത്സ വഴി ഇനി പ്രവാസികള്‍ക്കും വീടുകളില്‍ മരുന്നെത്തും

ഖത്തറില്‍ ആരോഗ്യവകുപ്പ് നടപ്പാക്കുന്ന ഫോണ്‍ ഇന്‍ ചികിത്സ വഴി ഇനി മുതല്‍ പ്രവാസികള്‍ക്കും മരുന്ന് താമസസ്ഥലങ്ങളിലെത്തും. പോസ്റ്റല്‍ സര്‍വീസ് വഴി രോഗികളിലേക്ക് മരുന്ന് എത്തുന്ന സംവിധാനം അടുത്തയാഴ്ച്ച മുതല്‍ പ്രവാസികള്‍ക്കും ലഭ്യമാകുമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ഉന്നത പ്രതിനിധി മീഡിയവണിനോട് പറഞ്ഞു.
കോവിഡ് അല്ലാത്ത രോഗങ്ങളുള്ളവര്‍ക്ക് ആശുപത്രിയിലെത്തുന്നത് മൂലം രോഗം പകരുന്നതൊഴിവാക്കുന്നതിന് വേണ്ടിയാണ് ഖത്തറിലെ പൊതുമേഖലാ ആരോഗ്യപരിചരണ വിഭാഗമായ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ടെലി മെഡിസിന്‍ കണ്‍സള്‍ട്ടേഷന്‍ സെന്‍റര്‍ തുടങ്ങിയത്.
16000 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചാല്‍ യൂറോളജി, കാര്‍ഡിയോളജി, ന്യൂറോളജി, ഡയാലിസിസ്, ഇഎന്‍ടി, ഗൈനക്കോളജി, കുട്ടികളുടെ വിഭാഗം, ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി പത്തോളം വിഭാഗങ്ങളിലായി വിദഗ്ദ്ധ ഡോക്ടര്‍മാരുമായി ഫോണിലൂടെ സംസാരിച്ച് മരുന്ന് കുറിച്ച് വാങ്ങാം.
Adjust Story Font
16

