ഖത്തറില്‍ വാരാന്ത്യദിനങ്ങളില്‍ കൂടുതല്‍ നിയന്ത്രണം
ഭക്ഷ്യവസ്തുക്കളുടെ വില്‍പ്പന കേന്ദ്രങ്ങള്‍, ഫാര്‍മസികള്‍, റസ്റ്റോറന്‍റുകള്‍ ഒഴികെയുള്ള മുഴുവന്‍ വ്യാപാരസ്ഥാപനങ്ങളും അടച്ചിടും

ഖത്തറില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വാരാന്ത്യദിനങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്നു.
വെള്ളി ശനി ദിവസങ്ങളില്‍ ഭക്ഷ്യവസ്തുക്കളുടെ വില്‍പ്പന കേന്ദ്രങ്ങള്‍, ഫാര്‍മസികള്‍, റസ്റ്റോറന്‍റുകള്‍ ഒഴികെയുള്ള മുഴുവന്‍ വ്യാപാരസ്ഥാപനങ്ങളും അടച്ചിടുമെന്നാണ് അറിയിപ്പ്.
ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്.
ജനങ്ങള്‍ അത്യാവശ്യഘട്ടങ്ങളിലല്ലാതെ പുറത്തുപോകരുതെന്ന് നിര്‍ദേശമുണ്ട്.
ആരോഗ്യമന്ത്രാലയത്തിന്‍റെ നേതൃത്വത്തില്‍ ഇതുവരെ നടത്തിവന്ന മുഴുവന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും മന്ത്രിസഭാ യോഗം വിലയിരുത്തി
Next Story
Adjust Story Font
16

