Quantcast

ഖത്തറില്‍ വാരാന്ത്യ ദിനങ്ങളില്‍ ഏര്‍പ്പെടുത്തിയ കോവിഡ് നിയന്ത്രണങ്ങള്‍ നാളെ മുതല്‍

ഭക്ഷ്യകേന്ദ്രങ്ങളും ഫാര്‍മസികളുമല്ലാത്തവയൊന്നും വെള്ളി ശനി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കില്ല. അതേസമയം ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന വ്യാപാരസ്ഥാപനങ്ങളില്‍ ആരോഗ്യമന്ത്രാലയത്തിന്‍റെ പരിശോധനകള്‍ തുടരുകയാണ്

MediaOne Logo

Web Desk

  • Published:

    9 April 2020 6:49 PM GMT

ഖത്തറില്‍ വാരാന്ത്യ ദിനങ്ങളില്‍ ഏര്‍പ്പെടുത്തിയ കോവിഡ് നിയന്ത്രണങ്ങള്‍ നാളെ മുതല്‍
X

ഖത്തറില്‍ വാരാന്ത്യ ദിനങ്ങളില്‍ ഏര്‍പ്പെടുത്തിയ കോവിഡ് നിയന്ത്രണങ്ങള്‍ നാളെ മുതല്‍ നിലവില്‍ വരും. ഭക്ഷ്യകേന്ദ്രങ്ങളും ഫാര്‍മസികളുമല്ലാത്തവയൊന്നും വെള്ളി ശനി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കില്ല. അതെ സമയം ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന വ്യാപാര സ്ഥാപനങ്ങളില്‍ ആരോഗ്യമന്ത്രാലയം നടത്തുന്ന പരിശോധനകള്‍ തുടരുകയാണ്. ഖത്തറില്‍ ഇക്കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് വാരാന്ത്യ ദിനങ്ങളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചത്. ഇതനുസരിച്ച് വെള്ളി ശനി ദിവസങ്ങളില്‍ കൂടുതല്‍ വ്യാപാര കേന്ദ്രങ്ങളും അടഞ്ഞു കിടക്കും.

ഭക്ഷ്യ വസ്തുക്കള്‍ ലഭിക്കുന്ന ഗ്രോസറികള്‍, ബഖാലകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകളിലെ ഭക്ഷ്യകേന്ദ്രങ്ങള്‍, ഭക്ഷ്യ വിഭവങ്ങള്ല‍ പാര്‍സല്‍ നല്‍കുന്ന റസ്റ്റോറന്‍റുകള്‍, ഫാര്‍മസികള്‍ തുടങ്ങിയവ മാത്രമേ ഈ ദിവസങ്ങളില്‍ പ്രവര‍്ത്തിക്കൂ. ഞായര്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ കൂടുതല്‍ അവശ്യസേവന കേന്ദ്രങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കും

അതിനിടെ ഭക്ഷ്യകേന്ദ്രങ്ങളില്‍ ആരോഗ്യമന്ത്രാലയം നടത്തുന്ന പരിശോധനകള്‍ തുടരുകയാണ്. നഗരസഭാ മന്ത്രാലയത്തിന്‍റെയും വ്യവസായ വാണിജ്യമന്ത്രാലയത്തിന്‍റെയും സഹകരണത്തോടെയുള്ള പരിശോധനകളുടെ പ്രധാന ലക്ഷ്യം ഭരണകൂടം പ്രഖ്യാപിച്ച കോവിഡ് മുന്‍കരുതല്‍ നടപടികള്‍ ഇത്തരം ഇത്തരം കേന്ദ്രങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തലാണ്.

മുഴുവന്‍ കേന്ദ്രങ്ങളും അണുവിമുക്തമായി സൂക്ഷിക്കുക, ജീവനക്കാരുടെ ആരോഗ്യനില പരിശോധിക്കുക, ഉപഭോക്താക്കള്‍ തമ്മില്‍ അകലം പാലിക്കുക, ഷോപ്പിനന്‍റെ മുന്‍വശത്തും ഉള്ളിലും സാനിറ്റൈസറുകള്‍ സജ്ജീകരിക്കുക തുടങ്ങി നിബന്ധനകള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടികളാണ് സ്വീകരിക്കുന്നത്

TAGS :

Next Story