ഖത്തറില്‍ 72 മണിക്കൂര്‍ കൊണ്ട് സജ്ജമാക്കിയ പുതിയ കോവിഡ് ഹോസ്പിറ്റല്‍
ഇപ്പോള്‍ മൂവായിരം രോഗികള്‍ക്കും വരും ദിവസങ്ങളില്‍ 8000 രോഗികള്‍ക്കും കിടക്കാം

ഖത്തറിലെ ഉംസലാല്‍ അലിയിലാണ് വെറും 72 മണിക്കൂറിനുള്ളില്‍ പുതിയ ക്വാറന്‍റൈന്‍ സെന്‍റര്‍ പണിപൂര്‍ത്തിയാക്കിയത്. ആരോഗ്യമന്ത്രാലയത്തിന്‍റെ നിര്‍ദേശമനുസരിച്ച് പൊതുമരാമത്ത് വിഭാഗമായ അഷ്ഗാലാണ് പുതിയ സെന്‍ററിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. നിലവില്‍ മുവായിരം രോഗികള്‍ക്ക് കിടക്കാനുള്ള സൌകര്യമാണ് ഈ സെന്‍ററിലുള്ളത്.വരും ദിവസങ്ങളില്‍ തന്നെ എണ്ണായിരം പേര്‍ക്കുള്ള സൌകര്യങ്ങള്‍ ഉള്‍പ്പെടുത്തി സെന്‍റര്‍ വികസിപ്പിക്കുമെന്ന് അഷ്ഗാല്‍ ബില്‍ഡിങ് പ്രോജക്ട് ഡിപ്പാര്‍ട്ട്മെന്‍റ് പ്രതിനിധി ദാഫര്‍ അല്‍ അഹ്ബാബി പറഞ്ഞു.
രോഗികള്‍ക്ക് കായിക വിനോദങ്ങളിലേര്‍പ്പെടാനുള്ള റീക്രിയേഷന്‍ ഹാളും സെന്‍ററില്‍ ഒരുക്കിയിട്ടുണ്ട്. കോവിഡ് മുന്‍കരുതലുകളെടുത്ത് തന്നെ അറുന്നൂറ് പേരെ ഉള്‍ക്കൊള്ളാവുന്നതാണ് ഹാള്‍. ഭക്ഷണ ഹാളില്‍ ഒരേ സമയം 900 പേര്‍ക്കിരുന്ന് ഭക്ഷണം കഴിക്കാം.
അതിനിടെ ഉംസലാലിലെ കോവിഡ് ആശുപത്രികളിലും മരുന്ന് കേന്ദ്രങ്ങളിലും പ്രധാനമന്ത്രി ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ്‍ അല്‍ത്താനി സന്ദര്‍ശനം നടത്തി. ആശുപത്രിയിലെ സൌകര്യങ്ങളും സംവിധാനങ്ങളും മരുന്ന് ലഭ്യതയും അദ്ദേഹം നേരിട്ട് കണ്ട് വിലയിരുത്തി.
പുതിയ ഹോസ്പിറ്റലിന്‍റെ ദൃശ്യങ്ങള്‍ താഴെ
Adjust Story Font
16

