Quantcast

ഖത്തറില്‍ കോവിഡ് രോഗികള്‍ക്കായി പുതിയ ക്വാറന്‍റൈന്‍ സെന്‍റര്‍ കൂടി

പൊതുമരാമത്ത് വകുപ്പാണ് മൂന്ന് ദിവസം കൊണ്ട് പുതിയ സെന്‍റര്‍ പണി കഴിപ്പിച്ചത്, അതിനിടെ രാജ്യത്തെ കോവിഡ് ആശുപത്രികളും മരുന്നുല്‍പ്പാദന കേന്ദ്രങ്ങളിലും പ്രധാനമന്ത്രി സന്ദര്‍ശനം നടത്തി

MediaOne Logo

Web Desk

  • Published:

    10 April 2020 12:50 AM IST

ഖത്തറില്‍ കോവിഡ് രോഗികള്‍ക്കായി പുതിയ ക്വാറന്‍റൈന്‍ സെന്‍റര്‍ കൂടി
X

ഖത്തറില്‍ കോവിഡ് രോഗികള്‍ക്കായി പുതിയ ക്വാറന്‍റൈന്‍ സെന്‍റര്‍ കൂടി തുറന്നു. പൊതുമരാമത്ത് വകുപ്പാണ് മൂന്ന് ദിവസം കൊണ്ട് പുതിയ സെന്‍റര്‍ പണി കഴിപ്പിച്ചത്. അതിനിടെ രാജ്യത്തെ കോവിഡ് ആശുപത്രികളും മരുന്നുല്‍പ്പാദന കേന്ദ്രങ്ങളിലും പ്രധാനമന്ത്രി സന്ദര്‍ശനം നടത്തി. വെറും 72 മണിക്കൂറിനുള്ളിലാണ് ഖത്തറിലെ ഉംസലാല്‍ അലിയില്‍ പുതിയ ക്വാറന്‍റൈന്‍ സെന്‍റര്‍ പണിപൂര്‍ത്തിയാക്കിയത്. ആരോഗ്യമന്ത്രാലയത്തിന്‍റെ നിര്‍ദേശമനുസരിച്ച് പൊതുമരാമത്ത് വിഭാഗമായ അഷ്ഗാലാണ് പുതിയ സെന്‍ററിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

നിലവില്‍ 3000 രോഗികള്‍ക്ക് കിടക്കാനുള്ള സൌകര്യമാണ് ഈ സെന്‍ററിലുള്ളത്. വരുംദിവസങ്ങളില്‍ തന്നെ എണ്ണായിരം പേര്‍ക്കുള്ള സൌകര്യങ്ങള്‍ ഉള്‍പ്പെടുത്തി സെന്‍റര്‍ വികസിപ്പിക്കുമെന്ന് അഷ്ഗാല്‍ ബില്‍ഡിങ് പ്രോജക്ട് ഡിപ്പാര്‍ട്ട്മെന്‍റ് പ്രതിനിധി ദാഫര്‍ അല്‍ അഹ്ബാബി പറഞ്ഞു. രോഗികള്‍ക്ക് കായിക വിനോദങ്ങളിലേര്‍പ്പെടാനുള്ള റീക്രിയേഷന്‍ ഹാളും സെന്‍ററില്‍ ഒരുക്കിയിട്ടുണ്ട്. കോവിഡ് മുന്‍കരുതലുകളെടുത്ത് തന്നെ 600 പേരെ ഉള്‍ക്കൊള്ളാവുന്നതാണ് ഹാള്‍.

ഭക്ഷണ ഹാളില്‍ ഒരേ സമയം 900 പേര്‍ക്കിരുന്ന് ഭക്ഷണം കഴിക്കാം. അതിനിടെ ഉംസലാലിലെ കോവിഡ് ആശുപത്രികളിലും മരുന്ന് കേന്ദ്രങ്ങളിലും പ്രധാനമന്ത്രി ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ധുല്‍ അസീസ്‍ അല്‍ത്താനി സന്ദര്‍ശനം നടത്തി. ആശുപത്രിയിലെ സൌകര്യങ്ങളും സംവിധാനങ്ങളും മരുന്ന് ലഭ്യതയും അദ്ദേഹം നേരിട്ട് കണ്ട് വിലയിരുത്തി നേരത്തെ എണ്ണായിരം പേര്‍ക്ക് കിടക്കാവുന്ന മറ്റൊരു ഫീല്‍ഡ് ഹോസ്പിറ്റലും ഉംസലാല്‍ അലിയില്‍ ഇതിനകം പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.

TAGS :

Next Story