Quantcast

ഖത്തറില്‍ 136 പുതിയ കോവിഡ് ബാധിതര്‍

ആകെ രോഗം സ്ഥിരീകരിച്ചവര്‍ 2512 ആയി

MediaOne Logo

PC Saifudheen

  • Published:

    10 April 2020 3:37 PM IST

ഖത്തറില്‍ 136 പുതിയ കോവിഡ് ബാധിതര്‍
X

ഖത്തറില്‍ പുതുതായി 136 പേരില്‍ കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു

ഇതോടെ മൊത്തം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2512 ആയി

21 പേര്‍ക്ക് കൂടി രോഗം ഭേദമായതോടെ ആകെ രോഗം ഭേദമായവര്‍ 227 ആയി

പുതിയ രോഗികളുടെ നിരക്കില്‍ താരതമ്യേന കുറവു വരുന്നത് ആശ്വാസകരമാണ്.

ഇക്കഴിഞ്ഞ 24 മണിക്കൂറില്‍ 2195 പേരിലാണ് രോഗപരിശോധന നടത്തിയത്

മൊത്തം 45,339 പേരിലാണ് ഇതുവരെ രോഗലക്ഷണങ്ങളെ തുടര്‍ന്ന് രോഗപരിശോധന നടത്തിയത്.

ചികിത്സയിലുള്ളവര്‍ക്കെല്ലാം ക്വാറന്‍റൈന്‍ സെന്‍ററുകളില്‍ മികച്ച പരിചരണം ലഭ്യമാക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു

ഇന്നലെ പുതിയ ക്വാറന്‍റൈന്‍ സെന്‍റര്‍ കൂടി ഉംസലാല്‍ അലിയില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

TAGS :

Next Story