ഖത്തറില്‍ മാസ്ക് വില്‍പ്പനയില്‍ നിയന്ത്രണങ്ങള്‍
ഖത്തരി ഐഡിയുള്ളവര്‍ക്കെല്ലാം മാസ്കുകള്‍ ലഭിക്കും; ഓരോരുത്തര്‍ക്കും ഇരുപത് മാസ്കുകള്‍ വീതം

ഖത്തറില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വ്യവസായ വാണിജ്യമന്ത്രാലയം രാജ്യവ്യാപകമായി നടത്തുന്ന മാസ്ക് വിതരണത്തിന്‍റെ രണ്ടാം ഘട്ടം നാളെ ആരംഭിക്കും.
മാസ്കുകളുടെ വിതരണത്തിന് ഈ ഘട്ടത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിട്ടുണ്ട്.
തെരഞ്ഞെടുത്ത ഫാര്‍മസികളിലൂടെ മാത്രമായിരിക്കും മാസ്കുകള്‍ ലഭ്യമാക്കുകയെന്ന് വ്യവസായ വാണിജ്യമന്ത്രാലയം അറിയിച്ചു.
ഖത്തരി ഐഡിയുള്ള ഓരോരുത്തര്‍ക്കും ഇരുപത് മാസ്കുകള്‍ വീതമാണ് നല്‍കുക.
നാല്‍പ്പത് ഖത്തരി റിയാലാണ് ഇരുപത് മാസ്കുകള്‍ക്ക് നല്‍കേണ്ടത്.
തിങ്കളാഴ്ച്ച മുതല്‍ മാസ്കുകളുടെ വിതരണം ആരംഭിക്കും.
നേരത്തെ കോവിഡ് പ്രതിരോധ വസ്തുക്കളുടെ വിതരണത്തിന്‍റെ ഒന്നാം ഘട്ടത്തില്‍ അല്‍ മീര സൂപ്പര്‍മാര്‍ക്കറ്റുകളുടെ വിവിധ ശാഖകളിലൂടെയാണ് ഖത്തരി പൌരന്മാര്‍ക്ക് മാത്രമാണ് മാസ്കുകളും സാനിറ്റൈസറുകളും വിതരണം ചെയ്തിരുന്നത്.
Next Story
Adjust Story Font
16

