ഖത്തറില്‍ ഒരു കോവിഡ് മരണം കൂടി,251 പുതിയ രോഗികള്‍
ആകെ രോഗം സ്ഥിരീകരിച്ചവര്‍ 2979

ഖത്തറില്‍ കോവിഡ് രോഗബാധയെ തുടര്‍ന്ന് ഒരാള്‍ കൂടി മരിച്ചു.
ഇതോടെ മൊത്തം മരണസംഖ്യ ഏഴായി.
42 വയസ്സുള്ള വ്യക്തിയാണ് മരിച്ചത്.
ഇദ്ദേഹം ഏത് രാജ്യക്കാരനാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.
നേരത്തെ ശ്വാസകോശസംബന്ധമായ അസുഖമുള്ളയാളായിരുന്നുവെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
പുതുതായി 251 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു
ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവര്‍ 2979 ആയി
28 പേര്‍ക്ക് കൂടി രോഗം ഭേദമായി.
മൊത്തം 275 പേര്‍ ഇതോടെ രോഗ വിമുക്തി നേടി.
മൊത്തം 49102 പേരില്‍ ഇതുവരെ രോഗപരിശോധന നടത്തി
ചികിത്സയിലുള്ളവര്‍ക്കെല്ലാം ഏറ്റവും മികച്ച പരിചരണം ലഭ്യമാക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു
Next Story
Adjust Story Font
16

