Quantcast

കോവിഡ്; ഖത്തറില്‍ വിവിധ നിയന്ത്രണങ്ങള്‍ രണ്ടാഴ്ച്ചത്തേക്ക് കൂടി നീട്ടി

സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളിലെ 80 ശതമാനം ജീവനക്കാരും വീടുകളിലിരുന്ന് തന്നെ ജോലി ചെയ്യണം.

MediaOne Logo

PC Saifudheen

  • Published:

    15 April 2020 10:43 PM IST

കോവിഡ്; ഖത്തറില്‍ വിവിധ നിയന്ത്രണങ്ങള്‍ രണ്ടാഴ്ച്ചത്തേക്ക് കൂടി നീട്ടി
X

കോവിഡിന്റെ പശ്ചാതലത്തില്‍ ഖത്തറില്‍ നടപ്പിലാക്കിയ വിവിധ നിയന്ത്രണങ്ങള്‍ രണ്ടാഴ്ച്ചത്തേക്ക് കൂടി നീട്ടി. ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ത്താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് നിയന്ത്രണങ്ങള്‍ രണ്ടാഴ്ച്ചത്തേക്ക് കൂടി നീട്ടി ഉത്തരവിറക്കിയത്. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫ്രന്‍സിങ് വഴിയായിരുന്നു യോഗം. ഇതനുസരിച്ച് രണ്ടാഴ്ച്ചത്തേക്ക് കൂടി നീട്ടിയ നിയന്ത്രണങ്ങള്‍:

  • സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളിലെ 80 ശതമാനം ജീവനക്കാരും വീട്ടിലിരുന്ന് തന്നെ ജോലി ചെയ്യണം.
  • നിയന്ത്രണങ്ങളില്‍ നിന്നും ഒഴിവ് നല്‍കിയിട്ടുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പ്രവര്‍ത്തി സമയം രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയായിരിക്കും.
  • തൊഴില്‍ സ്ഥാപനങ്ങളിലെ വിവിധ മീറ്റിങുകള്‍ ഓണ്‍ലൈന്‍ വഴിയായിരിക്കണം
  • വീടുകളും റൂമുകളും ക്ലീന്‍ ചെയ്യുന്നത് പുറത്തുനിന്നുള്ള കമ്പനികളെയോ ഏജന്‍സികളെയോ ഏല്‍പ്പിക്കരുത്.
  • തൊഴിലാളികളെ കൊണ്ടുപോകുന്ന വാഹനത്തില്‍ പരമാവധി പകുതി പേരെ മാത്രമേ കയറ്റാവൂ
  • ഇപ്പോഴും തുറന്നുപ്രവര്‍ത്തിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ വില്‍പ്പന കേന്ദ്രങ്ങള്‍, റസ്റ്റോറന്‍റുകള്‍ തുടങ്ങിയവയില്‍ ആരോഗ്യമന്ത്രാലയം നടത്തുന്ന പരിശോധനകള്‍ തുടരും.
  • ആവശ്യമായ കോവിഡ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തുന്നതിനാണിത്.
  • ഏപ്രില്‍ 16 മുതല്‍ രണ്ടാഴ്ച്ചത്തേക്കാണ് ഈ നിയന്ത്രണങ്ങള്‍ തുടരുക.

TAGS :

Next Story