Quantcast

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ല; ഖത്തറില്‍ 3 കമ്പനികള്‍ക്കെതിരെ നടപടി

മാനദണ്ഡങ്ങള്‍ ലംഘിച്ചത് പേള്‍ ഖത്തറിലുള്ള കമ്പനികള്‍

MediaOne Logo

PC Saifudheen

  • Published:

    17 April 2020 12:23 AM IST

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ല; ഖത്തറില്‍ 3 കമ്പനികള്‍ക്കെതിരെ നടപടി
X

ഖത്തറില്‍ തൊഴില്‍ മന്ത്രാലയം നിഷ്കര്‍ഷിച്ച പ്രത്യേക കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് മൂന്ന് തൊഴില്‍ സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തു. പേള്‍ ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന കോണ്‍ട്രാക്റ്റിങ്, കണ്‍സ്ട്രക്ഷന്‍ കമ്പനികള്‍ക്കെതിരെയാണ് നടപടിയെടുത്തത്.

തൊഴിലാളികള്‍ക്കിടയില്‍ കൃത്യമായ അകലം പാലിക്കുക, തൊഴിലാളികളെ കൊണ്ടുപോകുന്ന വാഹനങ്ങളില്‍ പരമാവധി പകുതി പേരെ മാത്രം കയറ്റുക എന്നീ നിര്‍ദേശങ്ങള്‍ ലംഘിച്ചതിനാണ് നടപടിയെടുത്തത്.

ഈ കുറ്റകൃത്യങ്ങള്‍ക്ക് കാരണക്കാരായ കമ്പനികളിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രാലയം അറിയിച്ചു.

കോവിഡ് വ്യാപനം തടയുന്നത് ലക്ഷ്യമാക്കി ആവിഷ്കരിച്ച വിവിധ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ മുഴുവന്‍ സ്ഥാപനങ്ങളും ബദ്ധ ശ്രദ്ധ പതിപ്പിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു

TAGS :

Next Story