ഖത്തറില്‍ 392 പേര്‍ക്ക് കൂടി കോവിഡ്
ആകെ രോഗബാധിതര്‍ 4103 ആയി

ഖത്തറില്‍ 392 പേര്‍ക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു.
ഇതോടെ മൊത്തം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4103 ആയി.
9 പേര്‍ക്ക് കൂടി രോഗം ഭേദമായതോടെ ആകെ രോഗവിമുക്തി നേടിയവരുടെ എണ്ണം 415 ആയി ഉയര്‍ന്നു.
1897 പേരിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ള രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് പരിശോധന നടത്തിയത്.
പുതിയ രോഗികളില്‍ ചിലര്‍ നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി ഇടപഴകിയവരും ബാക്കിയുള്ളവര്‍ പ്രവാസി തൊഴിലാളികളുമാണ്.
എല്ലാവര്‍ക്കും ഏറ്റവും മികച്ച പരിചരണം ലഭ്യമാക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു
Next Story
Adjust Story Font
16

