ഖത്തറില്‍ 560 പുതിയ കോവിഡ് രോഗികള്‍
ആകെ രോഗം സ്ഥിരീകരിച്ചവര്‍ 4663 ആയി

ഖത്തറില്‍ കോവിഡ് രോഗം സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണം ഉയര്‍ന്നു
560 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്
ഇതോടെ ആകെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 4663 ആയി
നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി ഇടപഴകിയ സ്വദേശിള്‍, വിദേശികള്‍, പ്രവാസി തൊഴിലാളികള്‍ തുടങ്ങിയവരിലാണ് പുതുതായി രോഗം കണ്ടെത്തിയത്.
അതെ സമയം 49 പേര്‍ക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്.
ഇതോടെ ആകെ രോഗം ഭേദമായവര്‍ 464 ആയി ഉയര്‍ന്നു
രോഗം സ്ഥിരീകരിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും മികച്ച പരിചരണം ഉറപ്പാക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു
Next Story
Adjust Story Font
16

