ഖത്തര്‍ കോവിഡ്; ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ പുതിയ ഫീല്‍ഡ് ഹോസ്പിറ്റല്‍
ഹോസ്പിറ്റല്‍ നിര്‍മ്മിക്കുന്നത് രോഗികളായ തൊഴിലാളികളെ ചികിത്സിക്കുന്നതിന്.

ഖത്തറിലെ വ്യാവസായിക മേഖലയായ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ നേരത്തെ കോവിഡ് രോഗം സ്ഥിരീകരിക്കപ്പെടുകയും തുടര്‍ന്ന് ആ ഭാഗത്തേക്കുള്ള മുഴുവന്‍ ഗതാഗതമാര്‍ഗങ്ങളും അടച്ച് തൊഴിലാളികളെ അവിടെ തന്നെ ക്വാറന്‍റൈനില്‍ പാര്‍പ്പിക്കുകയും ചെയ്തിരുന്നു ആരോഗ്യമന്ത്രാലയം.
ഇപ്പോള്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ തന്നെ എല്ലാ സൌകര്യങ്ങളോടും കൂടിയ പുതിയ കോവിഡ് ഫീല്‍ഡ് ഹോസ്പിറ്റല്‍ സജ്ജമാക്കുകയാണ് അധികൃതര്‍.
150 കിടക്കകളുള്ള ആശുപത്രിയാണ് നിര്‍മ്മാണം പുരോഗമിക്കുന്നത്.
നാല്‍പ്പത് പേരെ കിടത്താവുന്ന അത്യാഹിത വിഭാഗവും ഹോസ്പിറ്റലിനോട് ചേര്‍ന്ന് സജ്ജീകരിക്കുന്നുണ്ട്.
നിലവില്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന് കീഴില്‍ നിലവില്‍ ഒരു ഔട്ട്പേഷ്യന്‍റ് ക്ലിനിക് ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കോവിഡ് രോഗ പരിശോധനയും ചികിത്സയും ഇവിടെ സൌജന്യമായി തൊഴിലാളികള്‍ക്ക് നല്‍കി വരുന്നുണ്ട്. ഇത് വിപുലപ്പെടുത്തുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് പുതിയ ഫീല്‍ഡ് ഹോസ്പിറ്റല്‍ പണിയുന്നത്.
രാജ്യത്തിന്‍റെ മറ്റ് പല ഭാഗങ്ങളിലും ഇതെ രീതിയില്‍ കോവിഡ് ഫീല്‍ഡ് ഹോസ്പിറ്റല്‍ നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ടെന്ന് ആരോഗ്യവകുപ്പ് പ്രതിനിധി ഡോ.ഖാലിദ് അബ്ധുല്‍ നൂര്‍ പറഞ്ഞു
Adjust Story Font
16

