Quantcast

റംസാന്‍; ഖത്തറില്‍ 500 ഇനങ്ങള്‍ക്ക് വിലക്കുറവ്

ഏപ്രില്‍ പതിനെട്ട് മുതല്‍ വിലക്കുറവ് പ്രാബല്യത്തില്‍

MediaOne Logo

PC Saifudheen

  • Published:

    18 April 2020 3:53 PM IST

റംസാന്‍; ഖത്തറില്‍ 500 ഇനങ്ങള്‍ക്ക് വിലക്കുറവ്
X

റംസാന്‍ പ്രമാണിച്ച് ഖത്തര്‍ വ്യവസായ വാണിജ്യ മന്ത്രാലയം 500 അവശ്യ വസ്തുക്കള്‍ക്ക് വിലകുറച്ചു കൊണ്ട് ഉത്തരവിറക്കി. ഏപ്രില്‍ 18 മുതല്‍ റംസാന്‍ തീരുന്നത് വരെയാണ് വിലക്കുറവ് പ്രാബല്യത്തിലുണ്ടാവുക. അവശ്യഭക്ഷണവസ്തുക്കളായ ധാന്യപ്പൊടികള്‍, പഞ്ചസാര, അരി, പാസ്ത, കോഴിയിറച്ചി, പാല്‍ തുടങ്ങിയവയ്ക്കെല്ലാം വില കുറയും. അവശ്യഭക്ഷ്യവസ്തുക്കള്‍ വില്‍പ്പന നടത്തുന്ന വാണിജ്യകേന്ദ്രങ്ങള്‍ക്കെല്ലാം പുതിയ വില നിലവാരം അയച്ചുകൊടുത്തതായും പുറമെ മന്ത്രാലയത്തിന്‍റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. നിര്‍ദേശം ലംഘിച്ച് വില കുറക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി

റംസാന്‍ പ്രമാണിച്ച് വിലകുറയുന്ന ഏതാനും സാധനങ്ങളും പുതിയ വിലയും താഴെ

  • QFM Flour No1 (5kg)-QR16
  • QFM whole wheat flour (10kg)-QR22.25
  • Yara pure sunflower oil (1.8litre)-QR11.75
  • Baladna fresh yogurt full fat (2kg)-QR10
  • Punjab garden rice basmati (5kg)-QR32
  • Al Kabeer chicken samosa (240gram)-QR6.25
  • Sadia frozen chicken (900gram)-QR11.25
  • Al Saffa frozen chicken (1200gram)-QR15
  • Brook Band red label tea (900gram)-QR26.75
  • Lipton Yellow Label tea (900gram)-QR35
  • Al Naseem Khalas Dates (1kg)-QR12.5

മൊത്തം അഞ്ഞൂറ് ഇനങ്ങളുടെ പുതിയ നിലവാരം താഴെ ലിങ്കില്‍

TAGS :

Next Story