Quantcast

ഖത്തറില്‍ 440 പേര്‍ക്ക് കൂടി കോവിഡ്

പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ കൂടുതലും വിദേശി തൊഴിലാളികള്‍

MediaOne Logo

PC Saifudheen

  • Published:

    19 April 2020 4:55 PM IST

ഖത്തറില്‍ 440 പേര്‍ക്ക് കൂടി കോവിഡ്
X

ഖത്തറില്‍ 440 പേര്‍ക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവര്‍ 5448 ആയി. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ കൂടുതല്‍ പേരും വിദേശി തൊഴിലാളികളാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കുറച്ചുപേര്‍ സ്വദേശികളും മറ്റ് വിദേശി താമസക്കാരുമാണ്.

8 പേര്‍ക്ക് കൂടി രോഗം ഭേദമായതോടെ ആകെ രോഗവിമുക്തി നേടിയവരുടെ എണ്ണം 518 ആയി ഉയര്‍ന്നു. 2399 പേരിലാണ് കഴിഞ്ഞ 24 മണിക്കൂറിനകം രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് പരിശോധന നടത്തിയത്.

രോഗം സ്ഥിരീകരിച്ചവര്‍ക്കെല്ലാം ഏറ്റവും മികച്ച പരിചരണം ലഭ്യമാക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ രോഗബാധയുള്ള തൊഴിലാളികള്‍ക്കായി എല്ലാ സൌകര്യങ്ങളോടും കൂടിയ ഫീല്‍ഡ് ഹോസ്പിറ്റല്‍ നിര്‍മ്മാണം പുരോഗമിക്കുകയാണ്

TAGS :

Next Story