Quantcast

റമദാന്‍: ഖത്തറില്‍ വ്യവസായ മന്ത്രാലയവും ഭക്ഷ്യവകുപ്പും ചേര്‍ന്ന് സംയുക്ത ദേശീയ പദ്ധതി പ്രഖ്യാപിച്ചു

MediaOne Logo

Web Desk

  • Published:

    20 April 2020 2:23 AM IST

റമദാന്‍: ഖത്തറില്‍ വ്യവസായ മന്ത്രാലയവും ഭക്ഷ്യവകുപ്പും ചേര്‍ന്ന് സംയുക്ത ദേശീയ പദ്ധതി പ്രഖ്യാപിച്ചു
X

ഖത്തറില്‍ റമദാന്‍ മാസം ജനങ്ങള്‍ക്ക് ആശ്വാസം പകരുന്നതിനായി വ്യവസായ മന്ത്രാലയവും ഭക്ഷ്യവകുപ്പും ചേര്‍ന്ന് സംയുക്ത ദേശീയ പദ്ധതി പ്രഖ്യാപിച്ചു. വിവിധ ഭക്ഷ്യവസ്തുക്കളുടെ പ്രാദേശികോല്‍പ്പാദനം കൂട്ടുന്നതിനും ആട്ടിറച്ചിയുള്‍പ്പെടെ സബ്സിഡി നിരക്കില്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുകയുമാണ് പദ്ധതികളുടെ പ്രധാന ലക്ഷ്യം. കോവിഡ് സാഹചര്യത്തിലെത്തിയ റമദാനില്‍ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിനായാണ് ഖത്തര്‍ വ്യവസായ മന്ത്രാലയവും ഭക്ഷ്യവകുപ്പും ചേര്‍ന്ന് സംയുക്ത ദേശീയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.

വിവിധ ഭക്ഷ്യവസ്തുക്കളുടെ പ്രാദേശികോല്‍പ്പാദനം കൂട്ടുന്നതിനും ആട്ടിറച്ചിയുള്‍പ്പെടെ സബ്സിഡി നിരക്കില്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുകയുമാണ് പദ്ധതികളുടെ പ്രധാന ലക്ഷ്യം. ഇതനുസരിച്ച് സ്വദേശികള്‍ക്ക് തിങ്കളാഴ്ച്ച മുതല്‍ ആട്ടിറച്ചി സബ്സിഡി നിരക്കില്‍ ലഭ്യമാക്കിത്തുടങ്ങും. ഓരോ സ്വദേശിക്കും രണ്ട് ആടുകളെന്ന രീതിയിലാണ് സ്വദേശികള്‍ക്ക് സബ്സിഡി നിരക്കില്‍ നല്‍കുക. ഇവിടെ വളര്‍ത്തുന്നതും ഇറക്കുമതി ചെയ്തതുമായ 30000 ആടുകളെയാണ് ഇതിനായി വിദാം ഫുഡ്സ് തയ്യാറാക്കുന്നത്. 35 കിലോ വരെയുള്ള ആടിന് ആയിരം റിയാലും നാല്‍പ്പത് കിലോ വരെ തൂക്കമുള്ള സിറിയന്‍ ആടിന് 950 റിയാലുമാണ് ഈടാക്കുക. തെരഞ്ഞെടുത്ത അറവുശാലകള്‍ വഴി ആടിനെ അറുത്തായിരിക്കും നല്‍കുക.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ശക്തമായ സുരക്ഷാ മാനദണ്ഡങ്ങള്‍ക്കനുസരിച്ചായിരിക്കും ഇത്തരം അറവു ശാലകള്‍ പ്രവര്‍ത്തിക്കുക. സ്വദേശികള്‍ക്ക് മാംസ വസ്തുക്കള്‍ ലഭ്യമാക്കുന്നതിനായി വിദാം ഖത്തര്‍ പോസ്റ്റുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനും വിദാം ഫുഡ്സ് തീരുമാനിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി ഖത്തര്‍ പോസ്റ്റിന്‍റെ ശീതീകരണ സംവിധാനമുള്ള ഡെലിവറി വാഹനങ്ങള്‍ ഉപയോഗിച്ചായിരിക്കും റമദാന്‍ കാലയളവില്‍ വിദാം ഫുഡ്സ് മാംസ വസ്തുക്കള്‍ വിതരണം ചെയ്യുക.

TAGS :

Next Story