കോവിഡ്; ഖത്തറിന് താങ്ങാകാന്‍ സാവിയും ദേശീയ ഫുട്ബോള്‍ താരങ്ങളും
മാസാന്ത പ്രതിഫലം വെട്ടിക്കുറച്ച് താരങ്ങള്‍

ഖത്തറിലെ കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി ലോക പ്രശസ്ത ഫുട്ബോള്‍ താരവും പരിശീലകനുമായ സാവി. തന്‍റെ മാസാന്ത പ്രതിഫലം വെട്ടിക്കുറച്ചു കൊണ്ടാണ് സാവിയും ഖത്തറിലെ മറ്റ് ദേശീയ ടീമംഗങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായത്. സ്പെയിന്‍ ദേശീയ ടീമിന്‍റെയും ബാഴ്സലോണ ക്ലബിന്‍റെയും എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ സാവി നിലവില്‍ ഖത്തറിലെ അല്‍സദ്ദ് ക്ലബിന്‍റെ പരിശീലകനാണ്. വന്‍ തുക പ്രതിഫലം വാങ്ങുന്ന സാവി തന്‍റെ ശമ്പളത്തില്‍ നിന്ന് നല്ലൊരു വിഹിതം ഖത്തറിന്‍റെ കോവിഡ് നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുമെന്ന് അറിയിച്ചിരിക്കുകയാണ്. നിലവില്‍ ഏഷ്യാകപ്പ് ജേതാക്കളായ ഖത്തര്‍ ടീമിലെ പ്രധാന താരങ്ങളെല്ലാം സമാന രീതിയില്‍ ശമ്പളം വെട്ടിക്കുറച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുമെന്ന് അറിയിച്ചിട്ടുണ്ട്.
ഖത്തര്‍ ടീം ക്യാപ്റ്റനും അല്‍ സദ്ദ് ക്ലബ് ക്യാപ്റ്റനുമായ ഹസ്സന്‍ അല്‍ ഹൈദോസ്, സൂപ്പര്‍ താരം അല്‍മോയസ് അലി, അബ്ധുല്‍ കരീം ഹസ്സന്‍, ബസ്സാം അല്‍ റാവി, അസ്സം മാദിബോ തുടങ്ങിയവരെല്ലാം തങ്ങളുടെ തീരുമാനം പ്രഖ്യാപിച്ചു.
താരങ്ങളുടെ തീരുമാനത്തെ ശ്ലാഘിച്ച് കൊണ്ട് ഖത്തര്‍ സ്റ്റാര്‍സ് ലീഗും ഖത്തറിലെ ഫുട്ബോള്‍ താരങ്ങളുടെ സംഘടനായ ക്യൂപിഎയും രംഗത്ത് വന്നു.
ഇരും സംഘടനകളും ഒരുമിച്ച് കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്നതിനായുള്ള ആലോചനകള്‍ നടന്നുവരികയാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Adjust Story Font
16

