കോവിഡ്; ഖത്തറില്‍ പരിശോധനകള്‍ ശക്തം, അഞ്ച് കടകള്‍ പൂട്ടിച്ചു
നജ്മയില്‍ റസ്റ്റോറന്‍റും സൂപ്പര്‍ മാര്‍ക്കറ്റും ഒരു മാസത്തേക്ക് പൂട്ടിച്ചു

ഖത്തറില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താനായി നഗരസഭാ മന്ത്രാലയത്തിന്‍റെ പരിശോധനകള്‍ തുടരുന്നു. ഇന്ന് നടത്തിയ പരിശോധനയില്‍ വിവിധ നിയമങ്ങള്‍ ലംഘിച്ച നിരവധി സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തു.
ദോഹ അല്‍ നജ്മയില്‍ റസ്റ്റോറന്‍റും സൂപ്പര്‍മാര്‍ക്കറ്റും 30 ദിവസം അടച്ചിടാന്‍ മന്ത്രാലയം ഉത്തരവിട്ടു.
കോവിഡ് പശ്ചാത്തലത്തില്‍ ജീവനക്കാര്‍ക്കാവശ്യമായ ആരോഗ്യസര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തതിന്‍റെ പേരിലാണ് സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചത്.
എയര്‍പോര്‍ട്ട് ഏരിയയിലും നിരവധി സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. രണ്ട് ബേക്കറികള്‍, ഒരു റസ്റ്റോറന്‍റ് എന്നിവ അഞ്ച് ദിവസം പൂട്ടിയിടാനാണ് അധികൃതര്‍ ഉത്തരവിട്ടത്. വൃത്തിഹീനമായ സാഹചര്യത്തില്‍ പലഹാരങ്ങളുണ്ടാകുന്നത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കോവിഡ് സാഹചര്യത്തിലും തുറന്നുപ്രവര്‍ത്തിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ വില്‍പ്പന കേന്ദ്രങ്ങളില്‍ കര്‍ശനമായ പരിശോധനകളാണ് അധികൃതര്‍ നടത്തി വരുന്നത്.
തിങ്കളാഴ്ച്ച മാത്രം 105 പരിശോധനകളാണ് നഗരസഭാ മന്ത്രാലയം ദോഹയില്‍ നടത്തിയത്.
മൊത്തം പതിനൊന്ന് നിയമലംഘനങ്ങള്‍ പിടികൂടുകയും ചെയ്തു
Adjust Story Font
16

