Quantcast

ഖത്തറില്‍ കോവിഡ് മരണം ഒമ്പതായി

567 പുതിയ രോഗികള്‍, 37 പേര്‍ക്ക് കൂടി രോഗം ഭേദമായി

MediaOne Logo

PC Saifudheen

  • Published:

    20 April 2020 5:07 PM IST

ഖത്തറില്‍ കോവിഡ് മരണം ഒമ്പതായി
X

ഖത്തറില്‍ കോവിഡ് രോഗബാധയെ തുടര്‍ന്ന് ഒരാള്‍ കൂടി മരിച്ചു.

56 വയസ്സുള്ള വ്യക്തിയാണ് മരിച്ചതെന്നും ഇദ്ദേഹം നേരത്തെ തന്നെ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളയാളായിരുന്നെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇതോടെ മൊത്തം മരണ സംഖ്യം ഒമ്പതായി.

567 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു.

ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവര്‍ 6015 ആയി.

പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ കൂടുതല്‍ പേരും പ്രവാസി തൊഴിലാളികളാണ്.

അതെ സമയം 37 പേര്‍ക്ക് കൂടി രോഗം ഭേദമായി.

ഇതോടെ ആകെ രോഗം ഭേദമായവര്‍ 555 ആയി.

2082 പേരിലാണ് കഴിഞ്ഞ 24 മണിക്കൂറിനകം രോഗ പരിശോധന നടത്തിയത്.

TAGS :

Next Story