Quantcast

ഖത്തറില്‍ 518 പുതിയ കോവിഡ് രോഗികള്‍

ആകെ രോഗം സ്ഥിരീകരിച്ചവര്‍ 6533

MediaOne Logo

PC Saifudheen

  • Published:

    21 April 2020 10:52 AM GMT

ഖത്തറില്‍ 518 പുതിയ കോവിഡ് രോഗികള്‍
X

ഖത്തറില്‍ പുതുതായി 518 പേരില്‍ കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 6533 ആയി. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ കൂടുതലും പ്രവാസി തൊഴിലാളികളാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ആകെ 2105 പേരിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗ പരിശോധന നടത്തിയത്. അതെ സമയം 59 പേര്‍ക്ക് കൂടി രോഗം ഭേദമായി. ഇതോടെ ആകെ രോഗവിമുക്തി നേടിയവര്‍ 614 ആയി. രോഗം സ്ഥിരീകരിച്ചവര്‍ക്കെല്ലാം ഏറ്റവും മികച്ച പരിചരണം ലഭ്യമാക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

മൊത്തം രോഗികളില്‍ ആകെ ഒരു ശതമാനം പേര്‍ മാത്രമെ ഗുരുതരാവസ്ഥയിലുള്ളൂവെന്ന് കഴിഞ്ഞ ദിവസം സുപ്രീം കമ്മിറ്റി ഫോര്‍ ക്രൈസിസ് മാനേജ്മെന്‍റ് കമ്മിറ്റി വക്താവ് ലുല്‍വ അല്‍ ഖാതിര്‍ പറഞ്ഞിരുന്നു.

TAGS :

Next Story