Quantcast

റമദാന്‍; ഖത്തറില്‍ ജോലിക്കാരുടെ പ്രവര്‍ത്തന സമയം കുറച്ചു

ഞായറാഴ്ച്ച മുതല്‍ തീരുമാനം പ്രാബല്യത്തില്‍

MediaOne Logo

PC Saifudheen

  • Published:

    22 April 2020 8:35 PM IST

റമദാന്‍; ഖത്തറില്‍ ജോലിക്കാരുടെ പ്രവര്‍ത്തന സമയം കുറച്ചു
X

റമദാനിനോടനുബന്ധിച്ച് ഖത്തറിലെ തൊഴില്‍ രംഗത്ത് കൂടുതല്‍ ഇളവുകള്‍ ഏര്‍പ്പെടുത്തി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്‍റെതാണ് തീരുമാനം. ഇതനുസരിച്ച് സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തി സമയം നാല് മണിക്കൂറായി കുറച്ചു. രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് റമദാനില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തി സമയം.

അതെ സമയം സ്വകാര്യമേഖലയില്‍ ആറ് മണിക്കൂറാണ് പ്രവര്‍ത്തി സമയം. രാവിലെ ഒമ്പത് മുതല്‍ ഉച്ച തിരിഞ്ഞ് 3 മണിവരെയാണ് പ്രവര്‍ത്തന സമയം. ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കേന്ദ്രങ്ങള്‍, ഫാര്‍മസികള്‍, ഹോംഡെലിവറി നടത്തുന്ന റസ്റ്റോറന്‍റുകള്‍ എന്നിവയിലെ ജീവനക്കാര്‍ക്ക് മുഴുവന്‍ സമയം ജോലി ചെയ്യാം. മുഴുവന്‍ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ നിര്‍ബന്ധമായും മാസ്ക് ധരിച്ചേ ജോലിക്കെത്താവൂവെന്നും നിര്‍ദേശമുണ്ട്.

TAGS :

Next Story