ഖത്തറില്‍ 833 പേര്‍ക്ക് കൂടി കോവിഡ്
ആകെ രോഗം സ്ഥിരീകരിച്ചവര്‍ 9358. പുതിയ രോഗികളില്‍ കൂടുതലും പ്രവാസികള്‍

ഖത്തറില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം കുത്തനെ ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 833 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. പുതിയ രോഗികളില്‍ കൂടുതലും പ്രവാസി തൊഴിലാളികളാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 9358 ആയി. 120 പേര്‍ക്ക് കൂടി രോഗം ഭേദമായി. ഒറ്റ ദിനം ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ഭേദമായ ദിവസം കൂടിയാണിത്. ഇതോടെ ആകെ രോഗവിമുക്തി നേടിയവര്‍ 929 ആയി.
രോഗം സ്ഥിരീകരിച്ചവര്‍ക്കെല്ലാം ഏറ്റവും മികച്ച പരിചരണം ഉറപ്പാക്കുന്നുണ്ടെന്നും രോഗപ്പകര്‍ച്ച അതിന്‍റെ ഉച്ചസ്ഥായിയിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Next Story
Adjust Story Font
16

