Quantcast

കോവിഡ് ബാധിതര്‍ വേഗത്തില്‍ സുഖം പ്രാപിക്കുന്നതായി ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍

ഖത്തർ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ ഖത്തര്‍ സാംക്രമികരോഗ പ്രതിരോധ പരിപാടി മേധാവിയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

MediaOne Logo

Web Desk

  • Published:

    26 April 2020 2:46 AM IST

കോവിഡ് ബാധിതര്‍ വേഗത്തില്‍ സുഖം പ്രാപിക്കുന്നതായി ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍
X

ഖത്തറിലെ കോവിഡ് രോഗികളില്‍ 90 ശതമാനം പേരും വേഗത്തില്‍ സുഖം പ്രാപിച്ചുവരുന്നതായി ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍. ഭൂരിഭാഗം പേരും പുതിയ രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നില്ല. രോഗം സ്ഥിരീകരിക്കപ്പെട്ടാൽ ആശങ്കപ്പെടുകയോ ഭയപ്പെടുകയോ ചെയ്യരുതെന്നും ഇത് അവരുടെ പ്രതിരോധ ശേഷിയെ പ്രതികൂലമായി ബാധിക്കുമെന്നും ആരോഗ്യവകുപ്പിലെ ഉന്നതപ്രതിനിധി വ്യക്തമാക്കി.

ഖത്തർ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ ഖത്തര്‍ സാംക്രമികരോഗ പ്രതിരോധ പരിപാടി മേധാവി ഡോ. അൽ മുബഷിർ അബൂബക്കർ അബ്ദുവാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഖത്തറിലെ കോവിഡ് രോഗികളില്‍ 90 ശതമാനം പേരും വേഗത്തില്‍ സുഖം പ്രാപിച്ചുവരുന്നുണ്ട്.

ലഘു ചികിത്സയിലൂടെ തന്നെയാണ് ഇവർ രോഗമുക്തി നേടുന്നത്. പൂർണമായും രോഗമുക്തി നേടിയതിന് ശേഷം വീണ്ടും രോഗബാധിതരാകുന്നത് അപൂർവമാണ്. രോഗബാധിതരായ വൃദ്ധരും ആസ്തമ പോലെയുള്ള മാറാവ്യാധികളുള്ളവരും പുകവലിക്കുന്നവരുമാണ് പൂർണമായും സുഖം പ്രാപിക്കാൻ സമയമെടുക്കുന്നത്.

ശ്വാസകോശ സംബന്ധിയായ അസുഖങ്ങളുള്ളവും രോഗപ്രതിരോധ ശേഷി കുറഞ്ഞവരുമായ വളരെ കുറച്ച് കോവിഡ് ബാധിതർക്ക് മാത്രമാണ് തീവ്ര പരിചരണം ആവശ്യമായുള്ളത്. ഇവരിൽ രോഗം ഭേദമായാലും വൈറസിെൻറ സാന്നിദ്ധ്യം ഉണ്ടാകാനിടയുണ്ട്. രോഗ പ്രതിരോധശേഷിയുടെ കുറവാണിതിന് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോവിഡ്-19 രോഗലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ അധികൃതരെ വിവരമറിയിക്കണം. മുൻകരുതലുകൾ സ്വീരിക്കണം. ചികിത്സക്കായി മാറുന്നതിന് മുമ്പ് സ്വയം സമ്പർക്ക വിലക്കിൽ പോകേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

രോഗം സ്ഥിരീകരിക്കപ്പെട്ടാൽ ആശങ്കപ്പെടുകയോ ഭയപ്പെടുകയോ ചെയ്യേണ്ടതില്ല. ആശങ്കപ്പെട്ടൽ അത് അവരുടെ പ്രതിരോധ ശേഷിയെ പ്രതികൂലമായി ബാധിക്കും. കോവിഡ്-19 രോഗികൾക്ക് മതിയായ മാനസിക പിന്തുണ നൽകുന്നതിൽ കുടുംബാംഗങ്ങളും മറ്റും പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും ഡോ. അബ്ദു പറഞ്ഞു.

TAGS :

Next Story