Quantcast

ഖത്തറില്‍ 677 പുതിയ കോവിഡ് ബാധിതര്‍

ആകെ രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ 11,921 ആയി

MediaOne Logo

PC Saifudheen

  • Published:

    28 April 2020 5:42 PM IST

ഖത്തറില്‍ 677 പുതിയ കോവിഡ് ബാധിതര്‍
X

ഖത്തറില്‍ പുതുതായി 677 പേര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ 11921 ആയി. പുതിയ രോഗികളില്‍ കൂടുതലും പ്രവാസികളാണെന്ന് ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു.

അതെ സമയം 68 പേര്‍ക്ക് കൂടി രോഗം ഭേദമായി. ഇതോടെ ആകെ രോഗവിമുക്തര്‍ 1134 ആയി

2898 പേരിലാണ് കഴിഞ്ഞ 24 മണിക്കൂറിനകം ലക്ഷണങ്ങളെ തുടര്‍ന്ന് രോഗപരിശോധന നടത്തിയത്

ചികിത്സയിലുള്ളവര്‍ക്കെല്ലാം ഏറ്റവും മികച്ച പരിചരണം ലഭ്യമാക്കുന്നുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു

TAGS :

Next Story