Quantcast

ഖത്തറില്‍ 643 പേര്‍ക്ക് കൂടി കോവിഡ്

109 പേര്‍ക്ക് കൂടി രോഗം ഭേദമായി

MediaOne Logo

PC Saifudheen

  • Published:

    29 April 2020 5:03 PM IST

ഖത്തറില്‍ 643 പേര്‍ക്ക് കൂടി കോവിഡ്
X

ഖത്തറില്‍ പുതുതായി 643 പേരില്‍ കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവര്‍ 12,564 ആയി. വിവിധ മേഖലകളിലായി ജോലിയെടുക്കുന്ന പ്രവാസികളാണ് പുതിയ രോഗികളില്‍ കൂടുതലുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

അതെ സമയം രോഗം ഭേദമാകുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടാകുന്നത് ആശ്വാസകരമാണ്. 109 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം മാത്രം രോഗം ഭേദമായത്. ഇതോടെ മൊത്തം രോഗവിമുക്തി നേടിയവര്‍ 1243 ആയി.

2808 പേരിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രോഗ പരിശോധന നടത്തിയത്. ചികിത്സയിലുള്ള എല്ലാവര്‍ക്കും ഏറ്റവും മികച്ച പരിചരണം ലഭ്യമാക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു

TAGS :

Next Story