ഖത്തറില്‍ ഇന്ധനവില വീണ്ടും കുറച്ചു; പ്രീമിയം പെട്രോള്‍ ലിറ്ററിന് 1 റിയാല്‍ മാത്രം
ലിറ്ററിന് 25 ദിര്‍ഹം വീതമാണ് പെട്രോളിനും ഡീസലിനും കുറച്ചത്

കോവിഡ് നിയന്ത്രണങ്ങള്‍ക്കിടെ ഖത്തറില്‍ എണ്ണവില വീണ്ടും കുത്തനെ കുറച്ചു. പ്രീമിയം ഗ്രേഡ് പെട്രോള്‍ ലിറ്ററിന് ഒരു റിയാലാണ് മെയ് മാസത്തെ നിരക്ക്. 25 ദിര്‍ഹമാണ് ഏപ്രില്‍ മാസത്തെ അപേക്ഷിച്ച് മെയ് മാസം പ്രീമിയം പെട്രോളിന് കുറയുക.
സൂപ്പര്‍ ഗ്രേഡ് പെട്രോളിനും 25 ദിര്‍ഹം കുറച്ചിട്ടുണ്ട്. ഒരു റിയാല്‍ അഞ്ച് ദിര്‍ഹമാണ് മെയ് മാസം സൂപ്പര്‍ പെട്രോളിന്‍റെ വില.
ഡീസലിനും 25 ദിര്‍ഹം കുറച്ചു. ഒരു റിയാല്‍ അഞ്ച് ദിര്‍ഹമാണ് ഡീസലിന്‍റെയും പുതിയ മാസത്തെ നിരക്ക്.
പെട്രോളിനും ഡീസലിന്‍റെയും നിരക്കുകള്‍ ഇത്രയും താഴേക്കെത്തുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ്. ഇന്ധനവില നിശ്ചയിക്കാനുള്ള അധികാരം ഊര്‍ജ്ജ മന്ത്രാലയത്തില്‍ നിന്നും ഖത്തര്‍ പെട്രോളിയം ഏറ്റെടുത്തതിന് ശേഷം ഇതാദ്യമായാണ് ഇത്രയും കുറഞ്ഞ നിരക്കിലേക്ക് പെട്രോളും ഡീസലും എത്തുന്നതെന്നതും ശ്രദ്ധേയമാണ്.
Next Story
Adjust Story Font
16

