Quantcast

ഖത്തറില്‍ 776 പുതിയ കോവിഡ് രോഗികള്‍

ആകെ രോഗം സ്ഥിരീകരിച്ചവര്‍ 14,872 ആയി

MediaOne Logo

PC Saifudheen

  • Published:

    2 May 2020 4:15 PM IST

ഖത്തറില്‍ 776 പുതിയ കോവിഡ് രോഗികള്‍
X

ഖത്തറില്‍ 776 പേര്‍ക്ക് കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ 14872 ആയി. പുതിയ രോഗികളില്‍ കൂടുതലും പ്രവാസികളാണ് ആരോഗ്യമന്ത്രാലയം അറിയിച്ചു.

അതെ സമയം 98 പേര്‍ക്ക് കൂടി രോഗം ഭേദമായി. ഇതോടെ ആകെ രോഗവിമുക്തി നേടിയവര്‍ 1534 ആയി.

രോഗപരിശോധന നടത്തിയവരുടെ എണ്ണവും രാജ്യത്ത് ഉയര്‍ന്നു. 4002 പേരിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധന നടത്തിയത്.

ഭൂരിഭാഗം രോഗികളുടെയും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും കൂടുതല്‍ പേരിലും യാതൊരു ലക്ഷണങ്ങളും കാണിക്കുന്നില്ലെന്നും കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു.

TAGS :

Next Story