ഖത്തറില്‍ നിന്നുമുള്ള വിമാനത്തിന്‍റെ യാത്രാ തിയതി ശനിയാഴ്ച്ചയിലേക്ക് മാറ്റി

ഖത്തറില്‍ നിന്നും നാളെ കൊച്ചിയിലേക്ക് വരേണ്ടിയിരുന്ന ആദ്യ വിമാനത്തിന്‍റെ യാത്രാ തിയതി ശനിയാഴ്ച്ചയിലേക്ക് മാറ്റി. സാങ്കേതിക കാരണങ്ങളാലാണ് വ്യാഴാഴ്ച്ച പുറപ്പെടേണ്ടിയിരുന്ന ദോഹ കൊച്ചി വിമാനം ശനിയാഴ്ച്ചയിലേക്ക് മാറ്റിയതെന്നാണ് ഔദ്യോഗിക അറിയിപ്പ്. മുന്‍ഗണനാ ക്രമത്തില്‍ തെരഞ്ഞെടുത്ത യാത്രക്കാര്‍ക്കുള്ള മറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരികയാണ്. അതെ സമയം യാത്രക്കാര്‍ക്ക് താപനില പരിശോധന മാത്രമേ ഉണ്ടാകുകയുള്ളൂവെന്ന് ഐ.സി.സി അധികൃതര്‍ വ്യക്തമാക്കി. ടിക്കറ്റ് നിരക്കുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പരാതികളുണ്ടെങ്കിലും യാത്ര തരപ്പെട്ടതിലുള്ള ആശ്വാസത്തിലാണ് പല പ്രവാസികളും.
Next Story
Adjust Story Font
16

