പ്രവാസികളുടെ മടക്കം; ദോഹയില്‍ നിന്ന് നാളെ പുറപ്പെടേണ്ട വിമാനം ശനിയാഴ്ചയിലേക്ക് മാറ്റി
പ്രവാസികളേയും കൊണ്ട് നാളെ ദോഹയില്‍ നിന്ന് പുറപ്പെടേണ്ട വിമാനം ശനിയാഴ്ചയിലേക്ക് മാറ്റി.

പ്രവാസികളേയും കൊണ്ട് നാളെ ദോഹയില്‍ നിന്ന് പുറപ്പെടേണ്ട വിമാനം ശനിയാഴ്ചയിലേക്ക് മാറ്റി. അതേസമയം ഞായറാഴ്ച തിരുവനന്തപുരത്തേക്കുള്ള വിമാന സമയത്തില്‍ മാറ്റമില്ല. ഗള്‍ഫില്‍ നിന്ന് തന്നെ പുറപ്പെടേണ്ടിയിരുന്ന ആദ്യ മടക്ക യാത്രാവിമാനമായിരുന്നു നാളെ 11.30ന് ദോഹയില്‍ നിന്നുള്ള വിമാനം. 200 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. അതിന്റെ നടപടിക്രമങ്ങളെല്ലാം ഖത്തര്‍ ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ പുരോഗമിച്ചിരുന്നു. എന്നാല്‍ എന്താണ് വിമാനം ശനിയാഴ്ചയിലേക്ക് മാറ്റിയതിന് പിന്നിലെന്ന് വ്യക്തമല്ല.
More to Watch........
Next Story
Adjust Story Font
16

