ആശ്വാസത്തിന്‍റെ ആദ്യ വിമാനം ദോഹയില്‍ നിന്ന് കൊച്ചിയിലേക്ക്, യാത്രയായത് 176 പേര്‍
ടിക്കറ്റെടുത്ത അഞ്ച് പേര്‍ക്ക് യാത്ര ചെയ്യാനായില്ല

നീണ്ട കാത്തിരിപ്പുകള്‍ക്കൊടുക്കം ദോഹയില്‍ നിന്നുള്ള ഇന്ത്യക്കാരെയും വഹിച്ചുള്ള ആദ്യ മടക്കയാത്രാ വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടു. ഷെഡ്യൂള്‍ ചെയ്തതിലും അര മണിക്കൂര്‍ വൈകിയാണ് വിമാനം പുറപ്പെട്ടത്. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ രണ്ട് മണിയോടെ വിമാനം കൊച്ചിയിലിറങ്ങും.
176 പേരാണ് വിമാനത്തില്‍ യാത്ര ചെയ്യുന്നത്.181 പേര്‍ ടിക്കറ്റ് സ്വന്തമാക്കിയിരുന്നെങ്കിലും അഞ്ച് പേര്‍ക്ക് അവസാന ഘട്ടത്തില്‍ യാത്ര ചെയ്യാനായില്ല. മൂന്ന് പേര്‍ക്ക് ആരോഗ്യസംബന്ധമായ പ്രശ്നങ്ങള്‍ നേരിട്ടതിനാലും രണ്ട് പേര്‍ക്ക് എമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭിക്കാത്തതിനാലുമാണ് പോകാന്‍ കഴിയാതിരുന്നത്. പ്രശ്നങ്ങളെല്ലാം പരിഹരിച്ച ശേഷം ഇവരെ വരുന്ന വിമാനങ്ങളില്‍ യാത്രയാക്കാനായി ശ്രമിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ആര്‍ക്കും കോവിഡ് പരിശോധന ഉണ്ടായിരുന്നില്ല. പകരം താപനില പരിശോധന മാത്രം. സീറ്റുകളില്‍ എല്ലാവരും അടുത്തടുത്ത് തന്നെയാണ് ഇരുന്നതും. എന്നാല്‍ കയ്യുറ മാസ്ക് തുടങ്ങി കോവിഡ് പ്രതിരോധ മാര്‍ഗങ്ങളെല്ലാം സ്വീകരിച്ചാണ് യാത്രക്കാര്‍ വിമാനത്തിലെത്തിയത്.
കൊച്ചിയിലെത്തിയതിന് ശേഷം വിവിധ ജില്ലയില്‍ നിന്നുള്ളവരെ അവരവരുടെ നാടുകളിലേക്കെത്തിക്കും. പെട്ടെന്ന് പരിചരണം ലഭിക്കേണ്ടവരെ അടുത്തുള്ള ആശുപത്രിയിലെത്തിക്കും.
ദോഹയില്‍ നിന്നുള്ള രണ്ടാം വിമാനം ഞായറാഴ്ച്ച ഉച്ചയോടെ ദോഹയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് തിരിക്കും
Adjust Story Font
16

