Quantcast

ഖത്തറില്‍ ഒരു കോവിഡ് മരണം കൂടി, പുതിയ രോഗബാധിതര്‍ 1130

ആകെ രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ 21,331 ആയി

MediaOne Logo

PC Saifudheen

  • Published:

    9 May 2020 5:09 PM IST

ഖത്തറില്‍ ഒരു കോവിഡ് മരണം കൂടി, പുതിയ രോഗബാധിതര്‍ 1130
X

ഖത്തറില്‍ കോവിഡ് രോഗം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. 52 വയസ്സുള്ള വ്യക്തിയാണ് മരിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. നേരത്തെ തന്നെ ശ്വാസകോശ സംബന്ധമായ അസുഖമുണ്ടായിരുന്ന ഇദ്ദേഹത്തിന് കോവിഡ് കൂടി ബാധിച്ചതോടെ ആരോഗ്യസ്ഥിതി വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നുവെന്നാണ് സ്ഥിരീകരണം. ഇതോടെ രാജ്യത്ത് മൊത്തം കോവിഡ് മരണം പതിമൂന്നായി

അതെ സമയം പുതിയ രോഗികളുടെ എണ്ണം കുത്തനെ കൂടുകയാണ്. പുതുതായി 1130 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതോടെ ആകെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 21,331 ആയി. പുതിയ രോഗികളില്‍ കൂടുതലും പ്രവാസികള്‍ തന്നെയാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

അതിനിടെ 129 പേര്‍ക്ക് കൂടി രോഗം ഭേദമായി. ഇതോടെ ആകെ രോഗവിമുക്തി നേടിയവര്‍ 2449 ആയി.

TAGS :

Next Story