മുടങ്ങിയ ഖത്തര്‍ തിരുവനന്തപുരം വിമാനം നാളെ വൈകീട്ട് 4.30 ന് പുറപ്പെടും
തടസ്സങ്ങളെല്ലാം നീങ്ങിയെന്ന് അധികൃതര്‍

സാങ്കേതിക കാരണങ്ങളാല്‍ മുടങ്ങിയ ദോഹ തിരുവനന്തപുരം സര്‍വീസ് നാളെ പുറപ്പെടുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന അറിയിപ്പ്. ഖത്തറിലെ ഇന്ത്യന്‍ എംബസി ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. നാളെ വൈകീട്ട് പ്രാദേശിക സമയം 4.30ന് പുറപ്പെട്ട് ബുധനാഴ്ച്ച പുലര്‍ച്ചെ 12.40ന് വിമാനം തിരുവനന്തപുരത്തെത്തും. കേന്ദ്ര വിദേശകാര്യമന്ത്രാലയും നോര്‍ക്കയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. പുതിയ യാത്രാസമയവും മറ്റ് വിവരങ്ങളും ഉടന്‍ യാത്രക്കാരെ അറിയിച്ചേക്കും. റൂം ഒഴിവാക്കി എയര്‍പോര്‍ട്ടിലെത്തിയ 15 യാത്രക്കാരെ ഇന്നലെ ദോഹയിലെ സ്വകാര്യ ഹോട്ടലിലേക്ക് മാറ്റിയിരുന്നു. അതിനിടെ എക്സിറ്റ് പെര്‍മിറ്റ് ആവശ്യമുള്ളവര്‍ക്കും, വിവിധ കാരണങ്ങളാല്‍ യാത്രാ തടസ്സമുള്ളവര്‍ക്കും യാത്ര ചെയ്യാന്‍ കഴിഞ്ഞേക്കില്ലെന്നും എംബസി അറിയിച്ചിട്ടുണ്ട്. വിമാനത്തില്‍ പോകേണ്ടിയിരുന്നവരില്‍ ചിലര്‍ക്ക് യാത്രാ തടസ്സമുണ്ടായിരുന്നതാകാം വിമാനം മുടങ്ങാന്‍ കാരണമെന്നായിരുന്നു കഴിഞ്ഞ ദിവസം മന്ത്രി കടകംപള്ളി അറിയിച്ചത്.
Adjust Story Font
16

