ഖത്തറില്‍ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയര്‍ന്നു; 1526 പുതിയ രോഗികള്‍
ആകെ രോഗബാധിതരുടെ എണ്ണം 25,149 ആയി

ഖത്തറില്‍ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയര്‍ന്നു. പുതുതായി 1526 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 25,149 ആയി. പുതിയ രോഗികളില്‍ കൂടുതലും പ്രവാസി തൊഴിലാളികളാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. അതെ സമയം 179 പേര്‍ക്ക് കൂടി രോഗം ഭേദമായി. ഇതോടെ ആകെ രോഗവിമുക്തി നേടിയവരുടെ എണ്ണം മൂവായിരം കടന്നു. 4250 പേരിലാണ് കഴിഞ്ഞ 24 മണിക്കൂറിനകം രോഗപരിശോധന നടത്തിയത്
Next Story
Adjust Story Font
16

