ദോഹയില്‍ നിന്നും അടുത്തയാഴ്ച്ച കേരളത്തിലേക്ക് രണ്ട് സര്‍വീസുകള്‍ കൂടി
സര്‍വീസുകള്‍ കൊച്ചിയിലേക്കും കണ്ണൂരിലേക്കും

ഖത്തറില്‍ നിന്നും വരുന്നയാഴ്ച്ച എയര്‍ഇന്ത്യയുടെ രണ്ട് സര്‍വീസുകളുണ്ടാകുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. കൊച്ചിയിലേക്കും കണ്ണൂരിലേക്കുമാണ് സര്‍വീസ്. കൊച്ചിയിലേക്ക് വരുന്ന ഇരുപത്തിയൊന്നിനാണ് സര്‍വീസ്. കണ്ണൂരിലേക്ക് വരുന്ന ഇരുപതിനാണ് സര്‍വീസുള്ളത്.
ഇതോടൊപ്പം കേരളത്തിന് പുറത്തെ നാലിടങ്ങളിലേക്കും അടുത്ത ഷെഡ്യൂളില്‍ സര്‍വീസുകളുണ്ട്. ഹൈദാരാബാദ്, വിശാഖപട്ടണം എന്നിവിടങ്ങളിലേക്ക് മെയ് 20 നും ബംഗളൂരുവിലേക്ക് 22 നും ഗയയിലേക്ക് 24 നും എയര്‍ഇന്ത്യ സര്‍വീസ് നടത്തുന്നുണ്ട്.
ഇതോടെ അടുത്ത ഷെഡ്യൂളിലും കരിപ്പൂരിലേക്ക് സര്‍വീസില്ലെന്ന് വ്യക്തമായി.
പുതിയ സര്‍വീസുകള്‍ക്ക് എത്രയാണ് ടിക്കറ്റ് നിരക്കെന്നും എത്ര പേര്‍ക്ക് യാത്ര ചെയ്യാനാകുമെന്നും എംബസി അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
Next Story
Adjust Story Font
16

