Quantcast

ഖത്തറില്‍ നിന്നുള്ള ഇന്ത്യക്കാരുടെ മടക്കയാത്ര; അര്‍ഹരെ തെരഞ്ഞെടുക്കുന്നത് ഇനി പ്രത്യേക കമ്മിറ്റികള്‍

വിവിധ സംസ്ഥാനങ്ങള്‍ക്കായി പ്രത്യേകം കമ്മിറ്റികള്‍

MediaOne Logo

PC Saifudheen

  • Published:

    13 May 2020 4:08 AM IST

ഖത്തറില്‍ നിന്നുള്ള ഇന്ത്യക്കാരുടെ മടക്കയാത്ര; അര്‍ഹരെ തെരഞ്ഞെടുക്കുന്നത് ഇനി പ്രത്യേക കമ്മിറ്റികള്‍
X

കോവിഡ് സാഹചര്യത്തില്‍ ഖത്തറില്‍ നിന്നും മടക്കയാത്ര ആഗ്രഹിക്കുന്ന ഇന്ത്യക്കാരില്‍ ഏറ്റവും അര്‍‌ഹരായവരെ ഇനി ഇന്ത്യന്‍ എംബസി നേരിട്ട് തെരഞ്ഞെടുക്കില്ല. പകരം ഇതിനായി പുതിയ കമ്മിറ്റികളെ നിയോഗിച്ചു. വിവിധ സംസ്ഥാനങ്ങള്‍ക്കായി എട്ട് കമ്മിറ്റികളെയാണ് നിയോഗിച്ചത്.

എംബസിയില്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയവരില്‍ നിന്ന് മുന്‍ഗണനാക്രമം അനുസരിച്ച് അര്‍ഹരായവരെ തെരഞ്ഞെടുക്കുന്ന ജോലിയാണ് ഈ കമ്മിറ്റി വഹിക്കുക.

കേരളത്തിനും മാഹിക്കുമായി നിയോഗിച്ച കമ്മിറ്റി അംഗങ്ങള്‍ താഴെ പറയുന്നവരാണ്

കോ ഓഡിനേറ്റര്‍: ക്യാപ്റ്റന്‍ കപില്‍ കൌഷിക്. അംഗങ്ങള്‍: കെഎം വര്‍ഗീസ്, കോയ കൊണ്ടോട്ടി, ബഷീര്‍ തുവാരിക്കല്‍, അബ്ധുല്‍ അസീസ്, ഗോവിന്ദ്

vbdoha.kerala@gmail.com എന്ന മെയില്‍ വിലാസത്തിലാണ് കമ്മിറ്റിയെ സമീപിക്കേണ്ടത്. വിവിധ പ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് ഈ മെയില്‍ വഴി കമ്മിറ്റിക്ക് വിവരങ്ങള്‍ നല്‍കാം. അതെ സമയം എംബസിയുടെ പുതിയ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് മറുപടി മെസ്സേജ് ലഭിച്ചവര്‍ക്ക് മാത്രമാണ് കമ്മിറ്റിയെ സമീപിക്കാനാവുക.

എംബസി നേരിട്ട് നടത്തിയ കഴിഞ്ഞ രണ്ട് സര്‍വീസുകളിലും അനര്‍ഹരായവര്‍ കയറിക്കൂടിയെന്ന ആരോപണം ഉയരുന്നതിനിടെയാണ് പുതിയ തീരുമാനം

TAGS :

Next Story