പ്രവാസികള്‍ക്ക് സൌജന്യ വിമാനടിക്കറ്റൊരുക്കി മീഡിയവണ്‍-ഗള്‍ഫ് മാധ്യമം വിങ്സ് ഓഫ് കംപാഷന്‍
ടിക്കറ്റ് ലഭിക്കുക എംബസി വഴി യാത്രാനുമതി ലഭിച്ചവര്‍ക്ക് മാത്രം

നാടണയൂ, സമാധാനമായി തിരിച്ചുവരൂ എന്ന പ്രമേയവുമായാണ് മീഡിയവണ്‍ ടിവിയും ഗള്‍ഫ് മാധ്യമവും ചേര്‍ന്ന് 'മിഷന്‍ വിങ്സ് ഓഫ് കംപാഷന്‍' പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
കോവിഡ് സാഹചര്യത്തില്‍ ഖത്തറുള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിയ സാമ്പത്തിക പരാധീനതയുള്ളവര്‍ക്കാണ് പദ്ധതിയിലൂടെ സൌജന്യ വിമാനടിക്കറ്റ് നല്‍കി സഹായിക്കുന്നത്.
മടക്കയാത്രയ്ക്കായി എംബസിയില്‍ രജിസ്റ്റര്‍ ചെയ്ത് യാത്രാനുമതി ലഭിച്ചവര്‍ക്കാണ് ഈ പദ്ധതിയിലൂടെ ടിക്കറ്റ് ലഭ്യമാക്കുക
ഇതിനായി ചെയ്യേണ്ടത് ഇത്രമാത്രം
- https://woc.madhyamam.com/ അല്ലെങ്കിൽ www.mediaonetv.in എന്നീ വെബ്സൈറ്റുകളിലൂടെ സൗജന്യ ടിക്കറ്റിനായി രജിസ്
റ്റർ ചെയ്യാം. - ഈ വാര്‍ത്തയുടെ തൊട്ടുമുകളിലും രജിസ്ട്രേഷന്‍ ലിങ്ക് നല്‍കിയിട്ടുണ്ട്.
- രജിസ്ട്രേഷന്‍ ഫോമില്‍ ഫോണ്‍ നമ്പറുകള്‍, പാസ്പോര്‍ട്ട് നമ്പര്‍, താമസവിവരങ്ങള്‍ മുതലായവയ്ക്കൊപ്പം അടിയന്തിരമായി പോകാനുള്ള കാരണങ്ങള്‍, ഇപ്പോള്‍ നേരിടുന്ന പ്രയാസങ്ങള്‍ എന്നിവ കൃത്യമായി അറിയിക്കണം
- രജിസ്റ്റര്‍ ചെയ്യുന്നവരില്‍ നിന്ന് സൌജന്യയാത്രയ്ക്ക് പൂര്‍ണമായും അര്‍ഹരായവരെ പരിശോധനയിലൂടെ കണ്ടെത്തി വിവരമറിയിക്കും
- എംബസിയില്‍ നിന്ന് യാത്രാനുമതി ലഭിക്കുന്ന മുറയ്ക്ക് ഇവര്‍ക്ക് ടിക്കറ്റെടുത്ത് നല്‍കും.
ജോലി നഷ്ടപ്പെട്ട് റൂമുകളില്‍ കഴിയുന്നവര്‍,ഓണ്‍അറൈവല്‍ വിസയില്‍ കുടുംബത്തെ കൊണ്ടുവന്ന് റൂം വാടകയ്ക്കും ഭക്ഷണത്തിനുമായി കഷ്ടപ്പെടുന്നവര്‍, വിവിധ രോഗങ്ങളെ തുടര്‍ന്ന് പെട്ടെന്ന് നാട്ടിലെത്തേണ്ട താഴ്ന്ന വരുമാനക്കാര്‍ തുടങ്ങി അടിയിന്തിരമായി യാത്ര ചെയ്യേണ്ടവരും എന്നാല്‍ സാമ്പത്തികമായി ഞെരുക്കത്തിലായവരെയുമാണ് പരിഗണിക്കുക.
Adjust Story Font
16

