Quantcast

ഖത്തറില്‍ 1390 പേര്‍ക്ക് കൂടി കോവിഡ്

ആകെ രോഗികള്‍ 26,539 ‌ആയി

MediaOne Logo

PC Saifudheen

  • Published:

    13 May 2020 4:51 PM IST

ഖത്തറില്‍ 1390 പേര്‍ക്ക് കൂടി കോവിഡ്
X

ഖത്തറില്‍ പുതിയ കോവിഡ് ബാധിതരുടെ എണ്ണം കൂടിയ തോതില്‍ തന്നെ തുടരുന്നു. പുതുതായി 1390 പേര്‍ക്ക് കൂടിയാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ 26,539 ‌ആയി. പുതിയ രോഗികളില്‍ കൂടുതലും പ്രവാസികളാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

അതെ സമയം 124 പേര്‍ക്ക് കൂടി രോഗം ഭേദമായി. ഇതോടെ ആകെ അസുഖം ഭേദമായവര്‍ 3143 ആയി.

14 പേരാണ് ഇതുവരെ കോവിഡ് രോഗബാധയെ തുടര്‍ന്ന് ഖത്തറില്‍ മരിച്ചത്.

TAGS :

Next Story