ദോഹയില്‍ നിന്നും അടുത്തയാഴ്ച്ചയുള്ള വിമാനസര്‍വീസുകളില്‍ മാറ്റം; കണ്ണൂരിന് പകരം കോഴിക്കോട്
പതിനെട്ടിന് കരിപ്പൂര്‍, 21 ന് കൊച്ചി

കോവിഡ് സാഹചര്യത്തില്‍ ഖത്തറിലെ ഇന്ത്യക്കാര്‍ക്കുള്ള മടക്കയാത്രാ വിമാന ഷെഡ്യൂളില്‍ മാറ്റം. വരുന്നയാഴ്ചയുള്ള ഷെഡ്യൂളില്‍ കണ്ണൂരിലേക്കുണ്ടാകുമെന്ന് അറിയിച്ചിരുന്ന സര്‍വീസ് കരിപ്പൂരിലേക്ക് മാറ്റി. വരുന്ന പതിനെട്ടിനാണ് കോഴിക്കോട്ടേക്ക് സര്‍വീസ്. പ്രാദേശിക സമയം ഉച്ച തിരിഞ്ഞ് 15.35 ന് പുറപ്പെട്ട് ഇന്ത്യന്‍ സമയം രാത്രി 10.30 ന് കോഴിക്കോട്ടെത്തും.
വരുന്ന 21 നാണ് കൊച്ചിയിലേക്കുള്ള രണ്ടാം സര്‍വീസ്. പ്രാദേശിക സമയം ഉച്ചയ്ക്ക് 02.05 ന് പുറപ്പെട്ട് ഇന്ത്യന്‍ സമയം രാത്രി 08.05 ന് കൊച്ചിയിലെത്തും. ഹൈദരാബാദ്, ബംഗളൂരു ഉള്‍പ്പെടെ ഇന്ത്യയിലെ മറ്റ് നാലിടങ്ങളിലേക്കും അടുത്തയാഴ്ച്ച സര്‍വീസുണ്ട്.
ഖത്തറിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. മടക്കയാത്ര ഉദ്ദേശിക്കുന്നവര്‍ക്കായി എംബസി പുതിയ രജിസ്ട്രേഷന്‍ പോര്‍ട്ടല്‍ ആരംഭിച്ചിട്ടുണ്ട്. ഇതില്‍ രജിസ്റ്റര്‍ ചെയ്യുന്നവരില്‍ നിന്നും പ്രത്യേക സമിതി വഴിയാണ് മുന്‍ഗണനാക്രമത്തില്‍ അടിയന്തിര സാഹചര്യത്തില്‍ നാട്ടില്‍ പോകേണ്ടവരെ തെരഞ്ഞെടുക്കുക.
Adjust Story Font
16

